ബൂത്തുകളില്‍ വോട്ടിംഗ് സമയം ദീര്‍ഘിപ്പിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
Published on 23 April, 2019
കേരളത്തിലെ ചില ബൂത്തുകളില്‍ വോട്ടിംഗ് സമയം
ദീര്‍ഘിപ്പിച്ചു എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
അറിയിച്ചു .
കേരളത്തിലെ എല്ലാ ബൂത്തുകളിലും വോട്ടിംഗ് സമയം
അവസാനിക്കുന്നത് മുന്‍നിശ്ചയിച്ച പ്രകാരമുള്ള 06 :00 മണിക്ക് തന്നെ ആയിരിക്കും
.
പക്ഷേ 06 :00 മണിക്ക് പോളിങ് സ്റ്റേഷനില്‍ ക്യൂവിലുള്ള എല്ലാ
സമ്മതിദായകര്‍ക്കും വോട്ട് ചെയ്യുന്നതിന് സംവിധാനം ഒരുകീട്ടുണ്ടെന്നും എന്ന്
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു .
ഇതിനായി 06 :00 മണിക്ക്
ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും പ്രെസിഡിങ് ഓഫീസര്‍ നമ്ബരിട്ട സ്ലിപ്
നല്‍കും. ക്യൂവില്‍ അവസാനം നില്ക്കുന്ന ആള്‍ക്കായിരിക്കും ആദ്യ സ്ലിപ് നല്‍കുക.
06 :00 മണിക്ക് പോളിങ് സ്റ്റേഷനില്‍ ക്യൂവിലുള്ള ആള്‍ക്ക് എത്ര വൈകിയാലും
വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
അറിയിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല