പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി തയ്യാറാണെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം പാര്ട്ടിയുടേതുമാണെന്നുമാണ് വദ്ര പറഞ്ഞത്. ജനങ്ങള്‍ വോട്ടുചെയ്യുന്നത് മാറ്റത്തിനു വേണ്ടിയാണ്. പ്രിയങ്ക പുതിയ ചുമതലകള്‍ ഭംഗയായി നിര്‍വഹിക്കുന്നുണ്ടെന്നും വദ്ര വ്യക്തമാക്കി.
നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനു 'വാരണാസിയില്‍ മത്സരിച്ചാലെന്താ' എന്ന് പ്രിയങ്ക ചോദിച്ചിരുന്നു. മോദിക്കെതിരെ പ്രയങ്ക ഗാന്ധിയെ നിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് നല്ല മത്സരം കാഴ്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍. കൂടാതെ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പും പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനു പിന്നിലുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അധിക ചുമതലയുണ്ടായതിനാല് മത്സരിക്കുന്നില്ല എന്നതായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വാരണാസിയില്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിയതിനാല്‍ പ്രചരണത്തെ അത് ബാധിക്കുകയില്ലെന്നു പ്രിയങ്ക കണക്കു കൂട്ടുന്നു. വീരണാസിയില് എസ്പി ബിഎസ്പി സഖ്യം ഇതുവരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതിനു കാരണം പ്രിയങ്ക വരാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മെയ് 19നാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ്.