തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് ആധിപത്യം നേടുമെന്ന് ഏഷ്യാനെറ്റ്-എഇസെഡ് റിസര്‍ച് പാര്‍ട്ണേഴ്സ് പ്രീപോള്‍ സര്‍വേ. യു.ഡി.എഫിന് 13-14, എല്‍.ഡി.എഫിന് 5-6, എന്‍.ഡി.എക്ക് 1-3 സീറ്റുകള്‍ നേടാം.
വോട്ട് ശതമാനം: യു.ഡി.എഫിന് -41, എല്‍.ഡി.എഫിന് -34, എന്‍.ഡി.എക്ക് 19. കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂര്‍, എണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, മാവേലിക്കര, കൊല്ലം, പത്തനംതിട്ട മണ്ഡലങ്ങളില്‍ യു.ഡി.എഫും കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ചാലക്കുടി, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ എല്‍.ഡി.എഫും തിരുവനന്തപുരത്ത് എന്‍.ഡി.എയും വിജയിക്കുമെന്നാണ് സര്‍വേ ഫലം.
വയനാട്ടില്‍ യു.ഡി.എഫിന് വലിയതരംഗം ഉണ്ടാക്കാനാകില്ലെന്നാണ് സര്‍വേ. യു.ഡി.എഫിന് 45 ശതമാനം വോട്ട് പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ ഇടത് മുന്നണിക്ക് 39 ശതമാനം വോട്ട് കിട്ടും. തുഷാര്‍ വെള്ളാപ്പള്ളി 16 ശതമാനം വോട്ട് പിടിക്കുമെന്നാണ് സര്‍വേ പറയുന്നത്.