തിരുവനന്തപുരം: മുസ്ലീംലീഗുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണുള്ളതെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. ലീഗ് യു.ഡി.എഫിലെ ഒരു പ്രധാന കക്ഷിയാണ്. അവരുമായി കോണ്‍ഗ്രസിന് എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ടുപോകുംചെന്നിത്തല പറഞ്ഞു. അപമാനങ്ങള്‍ സഹിച്ച് മുന്നണിയില്‍ തുടരാനാവില്ല എന്ന മുസ്ലീംലീഗ് നേതാവ് കെ.പി.എ. മജീദിന്റെ ഇപ്പോഴത്തെ പരാമര്‍ശത്തിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.