സ്റ്റാറ്റന്‍ ഐലന്റ്: കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നുള്ള അധ്യാപിക ജനിന്‍ കമ്മറാറ്റ (37) യുടേതെന്നു സംശയിക്കുന്ന കത്തിക്കരിഞ്ഞ മൃതദേഹം സ്റ്റാറ്റന്‍ ഐലന്റില്‍ തന്നെയുള്ള ഒരു സ്റ്റോറേജ് ഫെസിലിറ്റിയില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരിക്കുന്നതായും പോലീസ് പറഞ്ഞു.
ശനിയാഴ്ച ജനിന്റെ കാമുകന് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിനു മുമ്പില്‍ ഇറക്കിവിട്ടതായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ശനിയാഴ്ച രാത്രി ഇവരുടെ ഭര്‍ത്താവ് രണ്ടു കുട്ടികളുമായി കഴിഞ്ഞിരുന്ന ക്യൂന്‍സിലെ വീട്ടില്‍ നിന്നും കുട്ടികളെ പിക്ക് ചെയ്യേണ്ടതായിരുന്നു. ഏഴും മൂന്നും വയസ്സുള്ള കുട്ടികള്‍ ഭര്‍ത്താവിന്റെ കാമുകിയുമായാണ് ക്യൂന്‍സില്‍ കഴിഞ്ഞിരുന്നത്.
ഭര്‍ത്താവ് മൈക്കിള്‍ കമ്മറാറ്റയുമായി വിവാഹബന്ധം വേര്‍പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത് അപ്രത്യക്ഷ്യമാകുന്നതിന്റെ ചില ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇവരെ കാണാതാകുന്നതിനു മുന്‍പു ജനിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൈക്കിളിനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സ്റ്റാറ്റന്‍ ഐലന്റിനെ പിഎസ് 29 സ്കൂള്‍ പാര്‍ട്ട് ടൈം അധ്യാപികയാണ് ജനിന്‍.