Image

നടന്‍ ജെയ്‍യുമായുള്ള പ്രണയ വാര്‍ത്തകളോട് പ്രതികരിച്ച്‌ അഞ്ജലി

Published on 01 April, 2019
നടന്‍ ജെയ്‍യുമായുള്ള പ്രണയ വാര്‍ത്തകളോട് പ്രതികരിച്ച്‌ അഞ്ജലി

പേരന്‍പ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് അഞ്ജലി. നിരവധി ചിത്രങ്ങള്‍ അഞ്ജലിയുടെതായി ഒരുങ്ങുന്നു. അതേസമയം നടന്‍ ജെയ്‍യുമായുള്ള പ്രണയ വാര്‍ത്തകളോട് പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജലി.

ജെയ്‍യുമായി താന്‍ ഡേറ്റിംഗില്‍ അല്ലെന്നാണ് അഞ്ജലി പറയുന്നത്. വിവാഹിതയാകാന്‍ താന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്- അഞ്ജലി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. അഞ്ജലി വിവാഹിതയാകുകയാണെന്നും സിനിമയോട് വിടപറയുകയാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് അഞ്ജലിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക