ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പത്താമത് ഇടവക പൊതുയോഗം മാര്‍ച്ച് 29,30 ( വെള്ളി,ശനി) തീയതികളില്‍ ഫ്ലോറിഡ റീജിയനില്‍ ടാമ്പാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം തിരുമേനി അധ്യക്ഷത വഹിയ്ക്കും.
ഇടവക പൊതുയോഗത്തില്‍ ഭദ്രാസനത്തിലെ ഇടവവികാരിമാരും വൈദികരും ഭദ്രാസന അസംബ്ലി അംഗങ്ങളും ഉള്‍പ്പെടെ ഏകദേശം 125 പ്രതിനിധികള്‍ സംബന്ധിയ്ക്കുമെന്നു ഭദ്രാസന സെക്രട്ടറി റവ. ഫാ.ഫിലിപ്പ് ഏബ്രഹാം അറിയിച്ചു.
വൈദിക സംഘത്തിന്റെ സമ്മേളനം മാര്‍ച്ച് 29നു വെള്ളിയാഴ്ച രാവിലെ മുതല്‍ 12 വരെയും തുടര്‍ന്ന് 1 മണി മുതല്‍ 6 വരെ നടക്കുന്ന ഭദ്രാസന അസംബ്ലിയുടെ ആദ്യ സെഷനില്‍ കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകളും 2019 ലേക്കുള്ള ബജറ്റും ഭദ്രാസന സെക്രട്ടറി റവ. ഫാ.ഫിലിപ്പ് ഏബ്രഹാം അവതരിപ്പിക്കും.
മാര്‍ച്ച് 30നു ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിയ്ക്കുന്ന രണ്ടാം സെഷനില്‍ ബജറ്റ് ചര്‍ച്ച ചെയ്തു അംഗീകരിക്കും.
ഭദ്രാസന ഇടവക പൊതുയോഗത്തിന്റെ വിജയത്തിനായി ഫ്ലോറിഡ റീജിയനില്‍ ടാമ്പാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ഇടവക വികാരി റവ. ഫാ.ജോര്‍ജ് പൗലോസിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായി ഭദ്രാസന പിആര്‍ഓ എല്‍ദോ പീറ്റര്‍ അറിയിച്ചു.