ചിക്കാഗോ : മിഡ്വെസ്റ്റ് മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തന ഉദ്ഘാടനം പ്രസിദ്ധ സിനിമാതാരം ലാലു അലക്സ് നിര്‍വഹിക്കും. ഏപ്രില്‍ 6 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന മിഡ്വെസ്റ്റ് പൊതുയോഗത്തില്‍ വെച്ചാണ് ഉദ്ഘാടനം നടത്തപ്പെടുക.
ഡസ്പ്ലെയിന്‍സിലുള്ള ക്നാനായ സെന്ററില്‍ നടക്കുന്ന (1800 E, Oakton St, Des Plines, IL 60016) പൊതുയോഗത്തിനും വിവിധ കലാപരിപാടികള്‍ക്കും പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, വൈസ് പ്രസിഡന്റ് റോയി നെടുംചിറ, സെക്രട്ടറി റ്റാജു കണ്ടാരപ്പള്ളി, ജോ.സെക്രട്ടറി മഹേഷ് കൃഷ്ണന്, ട്രഷറര്‍ ബിനു കൈതക്കത്തൊട്ടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രസ്തുത പരിപാടികളിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
റ്റാജു കണ്ടാരപ്പള്ളി അറിയിച്ചതാണിത്