ലെസ്റ്റര്‍ (യുകെ): സീറോ മലബാര്‍ വിമെന്‍സ് ഫോറം വാര്‍ഷികം മാര്‍ച്ച് 30 ന് (ശനി) മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് ക്വിസ് മത്സരത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ വിമെന്‍സ് ഫോറം യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ് ചേലയ്ക്കല്‍ അധ്യക്ഷത വഹിക്കും. രൂപത,റീജിയണല്‍ എക്സിക്യൂട്ടീവ്സുകള്‍ ചടങ്ങില്‍ പങ്കെടുക്കും. യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികള്‍ക്ക് യൂണിറ്റ് ട്രഷറര്‍ റെജി പോള്‍ജി നേതൃത്വം നല്‍കും. വിജ്ഞാനപ്രദമായ സെമിനാര്‍ പരിപാടിയുടെ ഭാഗമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ കീഴില്‍ 2018 ഫെബ്രുവരിയില്‍ മാര്‍ ജോസഫ് സ്ലാന്പിക്കലിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ സംഘടനയാണ് ലെസ്റ്റര്‍ സീറോ മലബാര്‍ വിമെന്‍സ് ഫോറം.