അയ്യപ്പന്റെ കഥയുമായി പുതിയ ചിത്രമൊരുക്കാന്‍ സന്തോഷ് ശിവന്
Published on 11 March, 2019
മലയാളത്തിലെ പ്രമുഖ സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവന്റെ സംവിധാനത്തില്‍ അയ്യപ്പന്റെ കഥ സിനിമയാകാന്‍ പോവുകയാണെന്നു റിപ്പോര്‍ട്ടുകള്‍. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായും ഓഗസ്റ്റോട് കൂടിയോ അല്ലെങ്കില്‍ സെപ്റ്റംബറിലോ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് ഗോകുലം ഗോപാലന് അഭിമുഖത്തില്‍ മനസ് തുറന്നത്. നവാഗതനായ പ്രശാന്താണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അയ്യപ്പന്റെ ജീവിതം വേറിട്ട കാഴ്ചപാടില്‍ നോക്കി കാണുന്ന തരത്തിലായിരിക്കും സിനിമ ഒരുക്കുന്നത്. അയ്യപ്പ ചരിതത്തിലും അനുഷ്കയായിരിക്കും നായികയെന്നാണ് പറയുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല