ലണ്ടന്‍: യുക്മയുടെ പ്രബല റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബാബു മങ്കുഴിയില്‍ (പ്രസിഡന്റ്), സിബി ജോസഫ് (സെക്രട്ടറി), അജു ജേക്കബ് (ട്രഷറര്‍) എന്നിവരെയും മറ്റു ഭാരവാഹികളായി സോണി ജോര്‍ജ് ( വൈസ് പ്രസിഡന്റ്) , ബിജീഷ് ചാത്തോത് (ജോയിന്റ് സെക്രെട്ടറി), മനോജ് ജോസഫ് (ജോയിന്റ് ട്രഷറര്‍) , സിനേഷ് ഗോപുരത്തിങ്കല്‍ (ആര്‍ട്സ് കോര്‍ഡിനേറ്റര്‍), സാജന് മാത്യു പടിക്കമാലില്‍ ( ഈസ്റ്റ് ലണ്ടന്‍) സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍, ജയ്സണ്‍ ചാക്കോച്ചന് ( ചാരിറ്റി കോര്‍ഡിനേറ്റര്‍), ജിനീഷ് ലൂക്ക(യൂത്ത് കോര്‍ഡിനേറ്റര്‍), റജി നന്തികാട്ട് (പിആര്‍ഒ) എന്നിവരെയും തെരഞ്ഞെടുത്തു.
മാര്‍ച്ച് 2 ന് ബാസില്ഡണ് ദി ജെയിംസ് ഹോണ്‍സ്ബി സ്കൂളില്‍ നടന്ന യോഗത്തില്‍ റീജിയന് പ്രസിഡന്റ് ബാബു മങ്കുഴില് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോജോ തെരുവന്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്നു യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റും ആയിരുന്ന അസിച്ചേട്ടന് എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഫ്രാന്‍സിസ് കവളക്കാട്ടിലിനോടുള്ള സ്നേഹസൂചകമായി കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. സെക്രെട്ടറി ജോജോ തെരുവന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രെഷറര് ഷാജി വറുഗീസ് അവതരിപ്പിച്ച വരവ് ചിലവു കണക്കുകളുടെ റിപ്പോര്‍ട്ട് സഭ ഏകകണ്ഠമായി പാസാക്കി. ജിജി നട്ടാശേരിയേയും ജോസഫ് ജയിംസിനെയും പുതിയ കമ്മറ്റിയെ തെരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ വരണാധികാരികളായി തെരഞ്ഞെടുത്തു.