തിരുവനന്തപുരം: ഓരോ വര്‍ഷവും കൊഴിഞ്ഞു പോകുമ്ബോഴും മലയാള സിനിമയുടെ സിംഹാസനം ഒഴിഞ്ഞു പോയ ചില നടന്മാരെ പ്രേക്ഷകര്‍ ഓര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു.
മലയാള സിനിമയിലെ നിത്യഹരിത നടന്മാരായ പ്രേംനസീര്‍,സത്യന്,ജയന് എന്നിവര്‍ ഒരിക്കല്‍ക്കൂടി സ്മരിക്കപ്പെടുകയാണ്. മലയാള സിനിമക്ക് താരതമ്യം ചെയ്യപ്പെടാനാകാത്ത സംഭാവനകള്‍ തന്ന ഈ അതുല്യ നടന്മാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഹരിത സന്ധ്യ നാളെ .തൈക്കാട് ഭവനിലാണ് പരിപാടി നടക്കുന്നത്. ഭാരത് ഭവനും നിത്യഹരിത കള്ച്ചറല്ആന്ഡ് ചാരിറ്റബിള്‍ സൊസൈറ്റിയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈകീട്ട് നാല് മണിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശ.ശി ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ മുഖ്യാതിഖിയാകുന്ന പരിപാടിയില്‍ ഗായകന് വി. ദേവാനന്ദിനെ ആദരിക്കും. ഭാരത് ഭവന്മെമ്ബര് സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും.കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും.
കൂടാതെ ഹരിത സന്ധ്യക്ക് മാറ്റ് കൂട്ടാന്‍ പതിമൂന്ന് ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ വാഴമുട്ടം ബി.ചന്ദ്രബാബു ഈണം നല്കി ആലപിക്കും. റഹീം പറവൂരിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന വീഡിയോ ആല്‍ബം ' നിത്യഹരിത സംഗീതം' പോസ്റ്റര്‍ പ്രദര്‍ശനവും ചടങ്ങില്‍ നടക്കും.
പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദ് അദ്ധ്യക്ഷത വഹിക്കും .ജീവന് സത്യന്താജ് ബഷീര്‍,.കാഞ്ചിയോട് ജയന്,വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍,കലാപ്രേമി ബഷാര്‍ ബാബു, എ.ഷുക്കൂര്‍.ടോം ജേക്കബ്,സുകു പാല്‍ക്കുളങ്ങര,പ്രൊഫ.എം സിദ്ദിഖുല്‍ കബീര്‍,വള്ളക്കടവ് ഷാഫി,ഡോ.പി. ഷാനവാസ്,എല്‍.ആര്.വിനയചന്ദ്രന്,തോപ്പില്സുരേന്ദ്രന്,ഡോ.ഗീതാ ഷാനവാസ്,ആര്യ,എ.ആര്,ഐശ്വര്യ എം.നായര്നിത്യഹരിത സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂര്‍,ട്രഷറര്‍ ബൈജു തീര്‍ത്ഥം തുടങ്ങിയവര്‍ സംസാരിക്കും