ലെസ്റ്റര്‍: അംഗത്വ ബലം കൊണ്ടും പ്രവര്‍ത്തന മികവു കൊണ്ടും യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയ്ക്ക് (എല്‍കെസി) നവ നേതൃത്വം. ശനിയാഴ്ച ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് 2019-20 പ്രവര്‍ത്തന വര്‍ഷത്തില്‍ എല്‍കെസിയെ നയിക്കാനുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്.എല്ലാ ഭാരവാഹികളെയും തെരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടായിരുന്നു.
എല്‍കെസി ഭരണസമിതിയംഗങ്ങളായി ബിന്‍സു ജോണ്‍( പ്രസിഡന്റ്), ബിജു ചാണ്ടി(സെക്രട്ടറി), ബിനു ശ്രീധരന്(ട്രഷറര്‍), എബി കുടിലില്‍ (വൈസ് പ്രസിഡന്റ്) ബിന്‍സി ജോസ് (ജോയിന്റ് സെക്രട്ടറ) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. എബി പള്ളിക്കര, അജീഷ് ജോസ്, ദീപ ലൂക്കോസ്(സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍സ്), ചിത്ര സൂസന് എബ്രഹാം, വര്‍ഗീസ് വര്‍ക്കി, സിജിമോള്‍ ജോര്‍ജ്ജ്, സത്യന് ബാലന്(ആര്‍ട്സ് കോര്‍ഡിനേറ്റര്‍സ്), :ബെന്നി പോള്‍, മായ ഉണ്ണി, ബിന്‍സി ജയിംസ് (ചാരിറ്റി കോര്‍ഡിനേറ്റര്‍സ്),: ലൂയിസ് കെന്നഡി, ബിനു ശ്രീധരന്, വര്‍ഗീസ് വര്‍ക്കി(ഇന്‍വെന്‍ട്രി), : അനീഷ് ജോണ്‍, ടോമി ജോസഫ്(സോഷ്യല്‍ മീഡിയ & പബ്ലിസിറ്റി), അശോക്(ഐടി & വെബ്സൈറ്റ്), ബെന്നി പോള്‍, അനീഷ് ജോണ്‍, ലൂയിസ് കെന്നഡി(യുക്മ പ്രതിനിധികള്‍) എന്നിവരെയും തെരഞ്ഞെടുത്തു.
ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് കൂടിയ പൊതുയോഗത്തിന് മുന്നോടിയായി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ അംഗങ്ങള്‍ അണിയിച്ചൊരുക്കിയ മനോഹരമായ കലാസന്ധ്യയും നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു.
റിപ്പോര്‍ട്ട്: ടോമി ജോസഫ്