ഗ്രാത്സ്: ഓസ്ട്രിയയിലെ സംസ്ഥാനമായ സ്റ്റയമാര്ക്കിന്റെ തലസ്ഥാനമായ ഗ്രാത്സില്‍ ഫാ. സ്റ്റീഫന്‍ മാരായിക്കുളം എംഎസ്എഫ്എസ് (56) നിര്യാതനായി. ഗ്രാത്സിലെ എഗന്ബര്ഗില് ഹോസ്പിറ്റല്‍ മിനിസ്ട്രി ചെയ്തിരുന്ന അദ്ദേഹത്തെ ഫെബ്രുവരി 24ന് രാവിലെ സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
രാവിലെ 9ന് കുര്‍ബാനയ്ക്ക് എത്താതിരുന്ന ഫാ. സ്റ്റീഫനെ അന്വേഷിച്ചു വിശ്വാസികളുടെ പ്രതിനിധി അദ്ദേഹത്തിന്റെ താമസസ്ഥലത്ത് എത്തുകയും, മുറി അകത്തുനിന്നും പൂട്ടിയിരുന്നതിനാല്‍ വിശ്വാസികള്‍ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി വാതില്‍ തുറന്നു പരിശോധിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.പോസ്റ്റ്മോര്‍ട്ടത്തിനും തുടര്‍നടപടികള്‍ക്കുമായി പോലീസ് മൃതദേഹം ഏറ്റെടുത്തു അന്വേഷണം നടത്തി വരുന്നു.
റിപ്പോര്‍ട്ട്: ജോബി ആന്റണി