എഴുത്തുകാരി രതിദേവിക്ക് യുവകലാസാഹിതിയുടെ ആദരവ് . ജാതിയല്ല, മതമല്ല, മനുഷ്യനാണ്
പ്രധാനം എന്ന സന്ദേശം ഉയര്‍ത്തി ദേശീയത മാനവികത ബഹുസ്വരത എന്ന മുദ്രാവാക്യത്തോടെ
യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന് നയിക്കുന്ന സാംസ്കാരിക
യാത്ര രതിദേവിയുടെ ജന്മനാട്ടില് എത്തിയപ്പോഴാണ് രതിദേവിയെ ആദരിച്ചത്
.
കാഞ്ഞങ്ങാട്ടെ മഹാകവി പി കുഞ്ഞിരാമന് നായരുടെ സ്മൃതികേന്ദ്രത്തില്‍
ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് 2019 ജനുവരി 10ന് ആരംഭിച്ച യാത്രയില്‍ ഓരോ
സ്ഥലങ്ങളിലെയും പ്രശസ്തരായ വ്യക്തികളെ യുവകലാസാഹിതി ആദരിക്കുന്നതിന്റെ ഭാഗമായാണ്
രതിദേവിയെ ജന്മനാട്ടില് പൊന്നാടയണിയിച്ചു ആദരിച്ചത് .
ഒരാഴ്ചത്തെ
സന്ദര്‍ശനത്തിന് നാട്ടിലെത്തിയതായിരുന്നു രതീദേവി .മലയാളത്തിന്റെ പ്രിയ കവി വയലാര്‍
ശരത്ചന്ദ്രവര്‍മ്മ പൊന്നാടയണിയിച്ചു . സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി
പ്രസാദ്, കേരളസാഹിത്യ അക്കാഡമി എക്സിക്യൂട്ടീവ് അംഗം ഇ പി രാജഗോപാലന്‍ ,ചുനക്കര
ജനാര്‍ദ്ധനന്‍നായര്‍ ,ഇ.എം സതീശന്, ടി.യൂ.ജോണ്സന്,ഗീതാനസീര്‍, കുരീപ്പുഴ
ശ്രീകുമാര്‍, എ പി കുഞ്ഞാമു, വയലാര്‍ ശരത്ചന്ദ്രവര്‍മ, ശാരദ മോഹന്‍, ഒ കെ
മുരളീകൃഷ്ണന്, കെ ബിനു, വത്സലന്‍ വാതുശേരി ,കവി കുരീപ്പുഴ ശ്രീകുമാര്‍ ,രജി
പണിക്കര്‍,പനത്താല സലിം കുമാര്‍ ,നൂറനാട് സുകു ,നൂറനാട് രാമചന്ദ്രന് എന്‍ എസ്
പ്രകാശ് കെ പി എ സി സുഭദ്ര ,താമരക്കുളം മണി,രാജന് കൈലാസ് ,രതീഷ് കുമാര്‍
തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .
വെറുപ്പിന്റേയും
വര്‍ഗീയതയുടേയും വിഷം ചീറ്റുന്ന ഫാസിസ്റ്റ് വര്ഗീയഭ്രാന്തന്മാര് തകര്‍ക്കാന്‍
ശ്രമിക്കുന്ന സമാധാനവും ശാന്തിയും തിരിച്ചുപിടിക്കുമെന്ന സന്ദേശമാണ് യുവകലാസാഹിതി
സാംസ്കാരിക യാത്രയിലൂടെ നടത്തിയത് . സാംസ്കാരിക കേരളം ഇതുവരെ കൈവരിച്ച
നേട്ടങ്ങളെയും മൂല്യബോധങ്ങളേയും പിറകോട്ടടിപ്പിക്കാനുള്ള ആര്‍എസ്എസ് ബിജെപി
ശ്രമങ്ങളെ സാംസ്കാരികമായി തന്നെ പ്രതികരിക്കാന്‍ വേണ്ടിയാണ് യുവകലാസാഹിതി
സാംസ്കാരിക ജാഥ നടത്തിയത് .
യാത്രയില്‍ എം എം സചിന്ദ്രന്‍ രചിച്ചു ബാലുശേരി
ഡയറക്റ്റ് ചെയ്ത 'ഇന്നലെ ചെയ്തോ രബദ്ധം' എന്ന നാടകം , നാടന്‍പാട്ടുകള്‍, മറ്റു
കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു .
ജന്മനാട്ടില് ഒരു എഴുത്തുകാരിക്ക്
ലഭിക്കുന്ന ഏതൊരു അംഗീകാരവും വലിയ ആനന്ദവും ,അഭിമാനവും നല്കുന്ന ഒരു കാര്യമാണെന്ന്
മറുപടി പ്രസംഗത്തില്‍ രതീദേവി പറഞ്ഞു .അത് വലിയ്യ് അംഗീകാരമാണ് .വര്‍ഗീയ ഫാസിസ്റ്റു
ശക്തികളെ കേരളത്തിന്റെ മണ്ണില്‍ നിന്നും തുരത്തിയോടിക്കുന്നതിനായി നടത്തിയ യുവകലാ
സാഹിതിയുടെ സാംസ്കാരിക യാത്രയ്ക്ക് എല്ലാ ആശംസകളും ആറിയിക്കുന്നതായി രതീദേവി
അറിയിച്ചു.