37 കാരി അനുഷ്ക ഷെട്ടിയുടെ ,മെയ്ക്കോവര് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.പ്രമുഖ ലൈഫ്സ്റ്റൈല്‍ പരിശീലകന് ലൂക്ക് കൗട്ടിന്‍ഹോയാണ് അനുഷ്കയുടെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ശരീരഭാരം കുറച്ച് ഒരു പതിനേഴുകാരിയുടെ ലുക്കിലാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. സിനിമ കുറഞ്ഞതോടെയാണ് നടി തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഭാഗ്മതി മാത്രമാണ് അനുഷ്കയുടേതായി റിലീസ് ചെയ്തത്.