വേണുഗോപന്‍ സംവിധാനംചെയ്യുന്ന റിപ്പോര്‍ട്ടറില്‍ മലയാളത്തിന്റെ യുവനായകനായ കൈലേഷ്,
തമിഴിന്റെ ഹരമായ സമുദ്രക്കനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശിക്കാറിലൂടെ ഏറെ ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് ഇതിന്റെ തിരക്കഥ
രചിച്ചിരിക്കുന്നത്.
പ്രണയവും അന്വേഷണവും സസ്പെന്‍സും കോര്‍ത്തിണക്കിയുള്ള
അന്വേഷണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളാകട്ടെ
എല്ലാം ജനകീയ കഥാപാത്രങ്ങളാണ്.
ജനങ്ങളുമായി ഏറെ ബന്ധമുള്ള കഥാപാത്രങ്ങള്‍.
സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവര്‍. അധ്യാപിക, കച്ചവടക്കാര്‍, സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ അങ്ങനെ പോകുന്നു ഈ
നിര.
നഗരത്തിലുണ്ടായ ഒരു ദുരന്തത്തിന്റെ പേരില്‍ ഇവിടെ
വേട്ടയാടപ്പെടുന്നവര്‍ ആറുപേരാണ്. അവര്‍ കിഡ്നാപ്പ് ചെയ്യപ്പെട്ടതുകൊണ്ടാണ്
വേട്ടയാടപ്പെടുന്നതും. ഈ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഗിരീഷ്
പാര്‍ത്ഥസാരഥി. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിയാണ്
ഇദ്ദേഹം.
ഇതിനിടയിലൂടെ വികസിക്കുന്ന ഒരു പ്രണയ കഥ. അനിമേറ്ററായ എബി
മാത്യുവും ബധിര വിദ്യാലയത്തിലെ അധ്യാപികയുമാണ് ഇതിലെ പ്രണയജോഡികള്‍. ഇവരുടെ
പ്രണയവും കിഡ്നാപ്പുമെല്ലാം ഏകോപിച്ചെത്തുമ്പോഴാണ് ഈ ചിത്രം
പൂര്ണമാകുന്നതും.
എബി മാത്യു, സാറാ എന്നിവരെ കൈലേഷും അഭിനയയും
അവതരിപ്പിക്കുന്നു. സമുദ്രക്കനിയാണ് ഗിരീഷ് പാര്‍ത്ഥസാരഥിയെ അവതരിപ്പിക്കുന്നത്.
ചാനല്‍ റിപ്പോര്‍ട്ടര്‍ താരാ വിശ്വനാഥ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
അനന്യയാണ്. ജഗതി, മധുപാല്‍, ലെന, ശശി കലിംഗ, മുകുന്ദന്, കുഞ്ചന്‍ എന്നിവരും ഈ
ചിത്രത്തിലെ പ്രധാന താരങ്ങളാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക്
ശരത് ഈണം പകര്‍ന്നിരിക്കുന്നു. സരയു ഫിലിംസിന്റെ ബാനറില്‍ ബാബുരാജ്
നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
വാഴൂര്‍ ജോസ്