മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയ ചാതുര്യത്തിന് പുതിയ വകഭേദവുമായി എത്തിയ താര പുത്രനാണ് ദുല്‍ഖര്‍ സല്മാന്. സെക്കന്‍ഡ് ഷോ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് തമിഴിലും തെലുങ്കിലും കൂടാതെ ബോളീവുഡില്‍ വരെ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. അഭിനയരംഗത്ത് സജീവമായിട്ട് ഏഴുവര്‍ഷങ്ങള്‍ തികഞ്ഞതില്‍ ആരാധകരെ മറക്കാതെ തന്ന സ്നേഹത്തിനും കൂടെനിന്നതിനുമെല്ലാം നന്ദി പറഞ്ഞിരിക്കുകയാണ് താരം.
മലയാളത്തിലെ തന്റെ ആദ്യ ചിത്രം 'സെക്കന്‍ഡ് ഷോ' റിലീസായിട്ടിന്ന് ഏഴുവര്‍ഷങ്ങള്‍ പിന്നിടുകയാണ്. അനാവശ്യമായി ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഒരുപാടു സമ്മര്‍ദ്ദങ്ങള്‍ വരുത്തിവച്ചിരുന്നു, പിന്നീടൊരിക്കലും ആദ്യ ചിത്രത്തിലെ പോലെ ഒരു സമ്മര്‍ദ്ദവും തന്നെ അലട്ടിയില്ലെന്ന് ദുല്‍ഖര്‍ പോസ്റ്റിലൂടെ കുറിച്ചു. ആദ്യ ചിത്രമായതിനാല്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുന്നത് തന്നെ വളരെയധികം നിരാശപ്പെടുത്തമെന്നും അതിനാലാണ് അത്രയും സമ്മര്‍ദ്ദം ആദ്യ ചിത്രത്തില്‍ തോന്നാനിടയായത്
തന്റെ കുടുംബത്തിനും, ആരാധകര്‍ക്കും, സുഹൃത്തുക്കള്‍ക്കും മലയാള സിനിമയിലെ മറ്റെല്ലാവര്‍ക്കും, അന്യ ഭാഷകളില്‍ ഒപ്പം നിന്ന എല്ലാവര്ക്കും താരം നന്ദി കുറിച്ചു. തന്നെ ഒരുപാട് സ്നേഹിച്ച എല്ലാ ആരാധകര്‍ക്കും മുന്നില്‍ ആദരസൂചകമായി തലകുനിക്കുന്നവെന്നും ദുല്‍ഖര്‍ പറഞ്ഞു.
'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം . ബി.സി നൗഫലാണ് ചിത്രത്തിന്റെ സംവിധാനം. നടന് വിഷ്ണു ഉണ്ണകൃഷ്ണനും, ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നായികമാരായി എത്തുന്നത് സംയുക്ത മേനോനും, നിഖില വിമലുമാണ്.സലീം കുമാര്‍, സൗബിന് സാഹിര്‍, ധര്മജന് ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്, രമേഷ് പിഷാരാടി എന്നിവരാണ് ചിത്രത്തില്െ മറ്റു കഥാപാത്രങ്ങള്‍ ചെയ്യുന്നത്.