അംബരീഷിന്റെ ആത്മശാന്തിക്കായി താലത്തില്‍ മദ്യവും സിഗററ്റും. അന്തരിച്ച തെന്നിന്ത്യന്‍ താരവും കേന്ദ്രമന്ത്രിയുമായ അംബരീഷിന്റെ മരണാനന്തര ചടങ്ങിലാണ് താലത്തില്‍ മദ്യകുപ്പിയും സിഗററ്റും ലൈറ്ററും ഇടംപിടിച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വിവാദവും ഉയര്‍ന്നിരിക്കുകയാണ്.
ചടങ്ങിനിടെ അംബരീഷിന്റെ ചിത്രത്തിനൊപ്പം ഭാര്യയും നടിയുമായ സുമലതയും നില്ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. പൂക്കള്‍ക്കും പഴങ്ങള്ക്കുമൊപ്പമാണ് താലത്തില്‍ മദ്യവും സിഗററ്റും ലൈറ്ററും വെച്ചിരിക്കുന്നത്. ആത്മശാന്തിയ്്ക്കായുള്ള ചടങ്ങിനിടെ മദ്യകുപ്പിക്ക് തൊട്ടടുത്ത് തന്നെ വെള്ളവും വെച്ചിട്ടുണ്ട്. ചിത്രം പുറത്തുവന്നതിനു പിന്നാലെ ഇത്തരമൊരു ചടങ്ങില്‍ മദ്യവും സിഗററ്റും വച്ചത് ശരിയായില്ലെന്ന് വിമര്‍ശനം ഉയരുകയായിരുന്നു. അതേസമയം മരിച്ചയാളുടെ ഇഷ്ടങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും, ഇഷ്ടഭക്ഷണങ്ങളും വയ്ക്കാറുണ്ടെന്നും പിന്തുണയ്ക്കുന്നവര്‍ വാദം ഉയര്‍ത്തുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 24 നായിരുന്നു അംബരീഷിന്റെ അപ്രതീക്ഷിത മരണം. മരണം നടന്ന് രണ്ടു മാസങ്ങള്‍ക്കു ശേഷം കുടുംബം നടത്തിയ ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.