ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മിഡ്
ഹഡ്സണ്‍ കേരളാ അസോസിയേഷന്റെ പ്രസിഡന്റായി ഷീല ജോസഫ്, സെക്രട്ടറിയായി
ബെറ്റി ഉമ്മന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റായി അശോക് കുമാര്‍ മലയില്‍, ട്രഷററായി ജിജി ഉലഹന്നാന്,
ജോയിന്റ് സെക്രട്ടറിയയി സ്വീറ്റി ഏലിയാസ്, ജോയിന്റ് ട്രഷററായി വിനോദ്
പാപ്പച്ചന് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബെറ്റി ഉലഹന്നാന്, അനു
മുണ്ടക്കല്‍, അലീന പ്രഭാകര്‍, ജോജി സാജന്, ഏലിയാസ് ജോസഫ്, ഏലിയാസ്
ഗബ്രിയേല്‍, ബെന്‍ വര്‍ഗീസ്, കൃഷ്ണന് മേക്കാട്ട്, വിനു ഏബ്രഹാം എന്നിവരും,
ഓഡിറ്ററായി ദേവകി മേക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു.
ബിജു ഉമ്മനാണ് ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്. സുരേഷ് മുണ്ടക്കല്‍, സാജന് മറോക്കി എന്നിവര്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളാണ്.
ഫൊക്കാന അസോസിയേറ്റ് ജോയിന്റ് ട്രഷററാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട
ഷീലാ ജോസഫ്. നല്ലൊരു ഗായികയും നര്‍ത്തകിയുമാണ്. ഫോമ വനിതാഫോറം
ന്യൂയോര്‍ക്ക് റീജിയന് കോര്‍ഡിനേറ്ററായി സേവനം അനുഷ്ഠിച്ചിട്ടുള്ള ബെറ്റി
ഉമ്മന്‍ ഫോമ എമ്പയര്‍ റീജിയന് ട്രഷററുമായിരുന്നു. സി.എസ്.ഐ സഭയുടെ
നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സിലിന്റെ പ്രഥമ വനിതാ സെക്രട്ടറിയുമായിരുന്നു
ബെറ്റി ഉമ്മന്‍.
ന്യൂയോര്‍ക്കിലെ ഹഡ്സണ്വാലിയിലുള്ള ശക്തമായ സംഘടനയായ മിഡ് ഹഡ്സണ്‍ കേരളാ
അസോസിയേഷന് സാമൂഹ്യ രംഗത്തും കലാ-കായിക രംഗങ്ങളിലും സജീവമായി
പങ്കെടുക്കുന്നു.