ഭോപ്പാല്‍: ബസിലിരുന്ന് ഛര്‍ദ്ദിക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ച് 26കാരിയുടെ തല വേര്‍പെട്ടു. മധ്യപ്രദേശിലെ പന്ന എന്ന സ്ഥലത്താണ് സംഭവം.
അമിത വേഗതയില്‍ പോവുകയായിരുന്ന ബസില്‍ ശാരീരികാസ്വസ്ഥ്യം നേരിട്ടപ്പോളായിരുന്നു ആശാ റാണി എന്ന സ്ത്രീ ഛര്‍ദ്ദിക്കാനായി തല പുറത്തേയ്ക്ക് ഇട്ടത്.
സാന്ത ജില്ലയില്‍ നിന്നും പന്നയിലേക്ക് പോകുകയായിരുന്ന ഛത്താപുര്‍ സ്വദേശിനിയാണ് ദാരുണസംഭവത്തില്‍ മരിച്ച ആശാറാണി. ബസിലിരുന്ന് തലപുറത്തേക്കിട്ട് ഛര്‍ദ്ദിക്കുന്നതിനിടെ ആശാറാണിയുടെ തല പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇടിയുടെ ആഘാതത്തില്‍ തല കഴുത്തില്‍ നിന്നും വേര്‍പ്പെട്ട് റോഡില്‍ വീഴുകയായിരുന്നു. ആശാറാണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പൊലീസ് അറയിച്ചു