അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ഒരു
കൂട്ടം സാഹിത്യപ്രേമികളുടെ രചനകള്‍ ഒരു സാഹിത്യപ്രസ്ഥാനമായി വളര്‍ന്നു, വളരുന്നുണ്ട്. എന്നാല്‍ അതിന്റെ മുന്നോട്ടുള്ള വളര്‍ച്ച വരും തലമുറകളുടെ
കയ്യില്‍ സുഭദ്രമായിരിക്കുമോ? ഒരു കാലഘട്ടത്തില്‍ തഴച്ചു വളര്‍ന്നു വരുംതലമുറകളില്‍ അവഗണിക്കപ്പെട്ടു പോകാവുന്ന ഒരു പ്രസ്ഥാനമായി ഇത്
വിസ്മരിക്കപ്പെട്ടു പോകരുതെന്നു ആഗ്രഹിക്കുന്ന അമേരിക്കന്‍ മലയാളി
എഴുത്തുകാര്‍ ഈ ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കേണ്ടതുണ്ട്.
എല്ലാ എഴുത്തുകാരും സഹൃദരായ വായനക്കാരും ചേര്‍ന്ന് ഈ ചര്‍ച്ച
വിജയിപ്പിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍
താഴെ കമന്റ് കോളത്തില്‍ എഴുതിയോ അല്ലെങ്കില്‍ പൂര്‍ണ്ണമായ ലേഖനമായി
എഴുതിയോ പ്രകടിപ്പിക്കാവുന്നതാണ്. ഈ ചര്‍ച്ച നിയന്ത്രിക്കാന്‍
താല്പര്യമുള്ള സാഹിത്യ തല്പ്പരര് ഞങ്ങളുമായി ബന്ധപ്പെടുക.
എഴുത്തുകാരും, വായനക്കാരും, അഭ്യുദയകാംക്ഷികളും ഇ-മലയാളിക്ക് എന്നും
നല്കിക്കൊണ്ടിരിക്കുന്ന സഹായസഹകരണങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്നു,
തുടര്‍ന്നും അത് പ്രതീക്ഷിക്കുന്നു.
ഇ-മലയാളി പത്രാധിപസമിതി
പ്രീയപ്പെട്ട ഈ മലയാളി സാരഥികളെ: മലയാള ഭാഷയുടേയും സാഹിത്യത്തിൻടേയും, അതു വഴി സംസ്കാരത്തിൻടേയും ഉയർച്ചക്കും വളർച്ചക്കും നിങ്ങൾ ചെയ്യുന്ന സേവനങ്ങൾ അതി മഹത്തരങ്ങളാണ് . വിനീതമായി, എല്ലാ ആശംസകളും നിങ്ങൾക്ക് നേരുന്നു . ഈ വിഷയത്തെ ആസ്പദമാക്കി ഒത്തിരി എഴുതണമെന്നുണ്ട് . പക്ഷ, സമയം, ക്ഷമ കുറവു, കൊണ്ടു അധികം കുറിക്കുന്നില്ല. എന്നാൽ കുറച്ചൊക്കെ ഈ ആശയമോ അല്ലെങ്കിൽ അതുൾകൊള്ളുന്നതുമായോ ഒരു ലേഖന പരമ്പര ഞാൻ ഈ മലയാളിയിൽ 6 ചാപ്റ്റർ ആയി പ്രസിദ്ധീകരിച്ചിരുന്നു . ഈമലയാളിക്കു നന്ദി. ആ ആറു ചാപ്റ്ററിൻഡേയും ലിങ്കുകൾ ഒരു പുനർ വായനക്കായി ഈമലയാളിയിൽ നിന്ന് തന്നെ എടുത്ത് അടിയിൽ കൊടുക്കുന്നു. അതു വായിക്കുമല്ലോ . അതു വഴി ഞാനും നിങ്ങളുടെ അനുഗ്രഹത്തോടെ ഈ ചർച്ചയിൽ പങ്കടുക്കുന്നു
http://emalayalee.com/varthaFull.php?newsId=88164
http://emalayalee.com/varthaFull.php?newsId=88724
http://emalayalee.com/varthaFull.php?newsId=89298
http://emalayalee.com/varthaFull.php?newsId=89678
http://emalayalee.com/varthaFull.php?newsId=90002
http://emalayalee.com/varthaFull.php?newsId=90626