ശബരിമലയില്‍ തീര്‍ത്ഥാടന കാലം തുടങ്ങി ഇതിനോടകം നൂറു യുവതികളെങ്കിലും ദര്‍ശനം നടത്തിയിരിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് ഗുണ്ടായിസമാണെന്നും മന്ത്രി പറഞ്ഞു. മല കയറാനെത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മാ നിഷാന്തിനെയും ഷാനില സജേഷിനെയും ഇന്നു പുലര്‍ച്ചെ പോലീസ് പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. പോലീസ് ഇവരെ തിരിച്ചിറക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പോലീസ് സംയമനം പാലിച്ചില്ലായിരുന്നെങ്കില്‍ വന്‍ അക്രമങ്ങള്‍ നടക്കുമായിരുന്നു. അത് തടയാനാണ് പോലീസ് അത്തരമൊരു നടപടി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിഷേധവുമായി എത്തിയ നിയമം കൈയ്യിലെടുക്കുന്നത് തുടര്‍ന്നും അനുവദിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.