Image

'മാഗ്' ക്രിസ്തുമസ് നവവല്‍സരാഘോഷം അവിസ്മരണീയമായി

(ഷാജി രാമപുരം) Published on 04 January, 2019
'മാഗ്' ക്രിസ്തുമസ് നവവല്‍സരാഘോഷം അവിസ്മരണീയമായി
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ഈ വര്‍ ഷത്തെ ക്രിസ്തുമസ് നവവല്‍സരാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. അടുത്തയിടെ നവീകരിച്ച മാഗിന്റെ ആസ്ഥാനകേന്ദ്രമായ 'കേരള ഹൗസില്‍'  വച്ചായിരുന്നു ആഘോഷ പരിപാടികള്‍. 

2018ല്‍ മനോഹരമായി പുതുക്കി പണിത കേരളാഹൗസില്‍ ആദ്യമായി അരങ്ങേറിയ പൊതു പരിപാടിയെന്ന നിലയില്‍ നിറഞ്ഞ സദസ്സിന്റെ കരഘോഷങ്ങള്‍ക്കിടയില്‍ പുതിയ കേരളാ ഹൗസിന്റെ ഔദ്യോഗിക ഉത്ഘാടനമായി ചടങ്ങുകള്‍ മാറി.

ഡിസംബര്‍ 29നു ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ നടന്ന ആഘോഷ പരിപാടികളില്‍ മാഗ് പ്രസിഡണ്ട് ജോഷ്വ ജോര്‍ജ് സ്വാഗതം ആശംസിച്ചു. 

റവ.ഫാ. എബ്രഹാം സഖറിയ ( ജെക്കു അച്ചന്‍) ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കി. ഇന്നത്തെ ലോകത്തിന്റെ ദിശാബോധം മാറി ദൈവം ആഗ്രഹിക്കുന്ന ദിശയിലേക്കു മാറ്റപ്പെടണം. രക്ഷകന്റെ പിറവി മാനവരാശിയെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനായിരുന്നു. നമ്മുടെ ജീവിതത്തെ പുറകോട്ടു തിരിഞ്ഞു നോക്കുക, പുതിയ വര്‍ഷത്തില്‍ ദൈവകൃപ അധികമായി പ്രാപിച്ചു സ്വയമായി പ്രകാശിയ്ക്കുവാനും അന്ധകാരത്തില്‍ നിന്ന് ഈ ലോകത്തെ പ്രകാശത്തിലേക്ക്  നയിക്കുവാനും ഓരോരുത്തര്‍ക്കും കഴിയട്ടെയെന്നു അച്ചന്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. ശശിധരന്‍ നായര്‍, ഏബ്രഹാം ഈപ്പന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

തുടന്ന് യൂഎസ് മലയാളികള്‍ക്ക് അഭിമാനമായ, കുടിയേറ്റ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിയ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയുടെ തലവന്‍ ജഡ്ജ് കെ.പി. ജോര്‍ജിനെയും  ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് 3 ജഡ്ജ് (ജുഡീഷ്യല്‍) ജൂലി മാത്യുവിനും ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിന്റെ ആവേശോജ്ജ്വലവും ഹൃദ്യവുമായ സ്വീകരണം നല്‍കി. 

ഹൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളും മലയാളി കമ്മ്യൂണിറ്റി വാര്‍ത്തകളും നിരന്തരം മാധ്യമങ്ങളില്‍ കൂടി  ജനശ്രദ്ധയില്‍ കൊണ്ട് വരുന്ന അമേരിയ്ക്കയിലെ പത്രപ്രവര്‍ത്തനരംഗത്തെ നിറ സാന്നിദ്ധ്യവും മാഗിന്റെ സജീവ  പ്രവര്‍ത്തകരിലൊരാളുമായ ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ ജീമോന്‍ റാന്നി (തോമസ് മാത്യു) യെ മികച്ച പത്രപ്രവര്‍ത്തനത്തിനുള്ള അംഗീകാരം നല്‍കി ചടങ്ങില്‍ ആദരിച്ചു. റജി കോട്ടയം അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചു. ഫൊക്കാന മുന്‍ പ്രസിഡണ്ട് ജി.കെ.പിള്ളയില്‍ നിന്ന് ജീമോന്‍ റാന്നി ഫലകം ഏറ്റുവാങ്ങി. 

മാഗിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച, എഴുത്തുകാരനും ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി കണ്‍വീനറും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.സാം ജോസഫിനും പ്രത്യേക ഫലകം നല്‍കി ആദരിച്ചു. മാഗ് മുന്‍ പ്രസിഡന്റ് അഡ്വ. സുരേന്ദ്രന്‍ കോരനില്‍  നിന്ന് സാം ഫലകം ഏറ്റു വാങ്ങി.   

മാഗിന്റെ സ്ഥാപക നേതാക്കളായ ചെറിയാന്‍ മടത്തിലേത്ത്, ഏബ്രഹാം തോമസ്, ടി.എന്‍.ശാമുവേല്‍, എ.ഓ.അഗസ്റ്റിന്‍, മാത്യു ഏബ്രഹാം, കെ.കെ. സത്യന്‍, ജോഷ്വാ ജോര്‍ജ്, മാത്യു തോമസ് എന്നിവരെയും പ്രത്യേക ഫലകങ്ങള്‍ നല്‍കി ആദരിച്ചു. സ്ഥാപക നേതാവായിരുന്ന യശശീരനായ കെ.ഐ ഫിലിപ്പിനെ പ്രത്യേകം അനുസ്മരിച്ചു. 2019 ല്‍ മാഗിനെ നയിക്കുവാന്‍ ചുമതലയേല്‍ക്കുന്ന പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണിനേയും ടീമിനെയും സദസ്സിനു പരിചയപ്പെടുത്തി.   

വിവിധയിനം കലാപരിപാടികള്‍, ചെണ്ട മേളം, ക്രിസ്മസ് ഫാദറിന്റെ ആഗമനം, ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍, ഹൂസ്റ്റണിലെ പ്രമുഖ ഗായകരായ സബാന്‍ സാം, മെവിന്‍ ജോണ്‍, ഷിനു ഏബ്രഹാം,എമില്‍ ജോസ്, ഹരിഹരന്‍, ഡോ.സുധ ഹരിഹരന്‍, തുടങ്ങിയവരുടെ ശ്രുതി മധുരമായ ഗാനങ്ങളും ശ്രീദേവിയുടെ വയലിന്‍ വായന  തുടങ്ങിയ  വിവിധ  കലാവിഭവങ്ങള്‍ ആഘോഷത്തിനു മാറ്റു കൂട്ടി.     

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് ജേക്കബ് എം.സി.യായി പ്രവര്‍ത്തിച്ചു പരിപാടികള്‍ നിയന്ത്രിച്ചു. വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി നവീകരിച്ച കേരളാ ഹൗസിലെ ആദ്യത്തെ പൊതുപരിപാടിയ്ക്കും തിരശ്ശീല വീണു.
'മാഗ്' ക്രിസ്തുമസ് നവവല്‍സരാഘോഷം അവിസ്മരണീയമായി
MAGH 2019 Committee
'മാഗ്' ക്രിസ്തുമസ് നവവല്‍സരാഘോഷം അവിസ്മരണീയമായി
MAGH - Christmas Message_Jekku Achen
'മാഗ്' ക്രിസ്തുമസ് നവവല്‍സരാഘോഷം അവിസ്മരണീയമായി
MAGH - Dr.Sam Joseph receivng award
'മാഗ്' ക്രിസ്തുമസ് നവവല്‍സരാഘോഷം അവിസ്മരണീയമായി
MAGH - Reporter Jeemon Ranny Receivng Award
'മാഗ്' ക്രിസ്തുമസ് നവവല്‍സരാഘോഷം അവിസ്മരണീയമായി
MAGH -Fortbend County Court 3 Judge Julie Mathew
'മാഗ്' ക്രിസ്തുമസ് നവവല്‍സരാഘോഷം അവിസ്മരണീയമായി
MAGH -Fortbend County Judge K.P.George
'മാഗ്' ക്രിസ്തുമസ് നവവല്‍സരാഘോഷം അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക