പറയാതെ പറഞ്ഞ എന്നിലെ പ്രണയം
മോഷ്ടിച്ച കവിതയില്‍ നീയറിഞ്ഞിലെ സഖി.
തൂലികയാല്‍ നീയെഴുതി ഉയര്‍ത്തിയ
വാക്കുകളാല്‍ നീ പറഞ്ഞു പരത്തിയ
ചുവപ്പിന് ആശയമെന്നു് നിലകൊള്ളകെ
ചെയ്തൊരു തെറ്റു മായ്ക്നാകാതെ
മുള്‍മുനയില്‍ നില്ക്കുന്നു നമ്മള് രണ്ടും
പലപല വേദിയില്‍ കണ്ടൊരു പരിചയം
നിരവധി പലവിധി നേരമാം സംവാദം
നിന്നിലേക്കടുക്കുവാന്‍ വേറെന്തുവേണം
എന്നില്‍ വിരിഞ്ഞൊരു പ്രണയമാം വികാരം
അന്ധമായി മാറിയ എന്നിലെ പ്രണയം
കവിതയായ് നിന്നിലേക്കെത്തുവാന്‍ മോഹം
വെട്ടിത്തിരുത്തിയും കുത്തികുറിച്ചും
ഞാന്‍ വികലമായി മാറ്റിയ നല്ലൊരു കവിത!
ആ മുറിവേറ്റ കവിതയും ചോരവാര്‍ന്ന വിരലുകളും
എരിയുന്ന മനസുമായി നില്ക്കുന്ന കവിയെയും മറന്ന ഞാന്‍.
പറയാതെ പറഞ്ഞ എന്നിലെ പ്രണയം
മോഷ്ടിച്ച കവിതയില്‍ നീയറിഞ്ഞിലെ സഖി!