പള്ളിയങ്കണത്തിലെ
മണ്തരികള് തരിച്ചു വേദനിച്ചു
ഭക്തരുടെ ആരവാരവത്തില്
ആ വലിയില്‍ വടംവലിയില്‍
"റമ്പാന്' പ്രാര്‍ത്ഥനയ്ക്കായി പുറത്ത്
പോലീസ് വലയത്തില്‍.
അകത്ത് കുരിശുവരയ്ക്കാന്‍ ധൃതിയുള്ളവര്‍
മണി കിലുക്കാന്‍, കുന്തിരിക്കം വീശാന്‍
പുറത്ത് കുരിശ് ഒടിക്കാനുള്ള ധൃതി
ആരവം ആരവാരവം!
അകത്ത് ധൂപം വീശല്‍
പുറത്ത് ക്രോധം പുകയുന്നു
പള്ളിയാരുടേത് പ്രാര്‍ത്ഥന ആരുടേത്
പലരും പലതും പറയുമ്പോള്‍
"അയ്യോ'യെന്ന് നിലവിളിക്കുമ്പോള്‍
ഗോല്ഗോദയില് വീണ രക്തത്തുള്ളികള്‍
അവരുടെ കാല്ചുവട്ടില് ഞെരിഞ്ഞ് അമരുന്നു
അവനെ വീണ്ടും ക്രൂശിക്കാനുള്ള ധൃതിയില്‍.