കന്മഷരഹിതനാം സര്വ്വേശ നന്ദനന്‍ താന്‍
നന്മയിന് കേദാരമാം കന്യകാ ഗര്ഭകത്തില്
ഭൂജാതം ചെയ്തദിനം ക്രിസ്ത്മസ് മഹോത്സവം
ഭൂതലം വിണ്ഡലങ്ങളൊന്നിച്ചു ശ്രീചിത്തരായ്,
വര്ണ്ണപത്രാലംങ്കൃത തോരണിനിരച്ചാര്ത്താല്
വാനവ കുലാധീശ നന്ദനന്‍ വരവേല്പില്
താണോരില് താണവളാം വിശ്വവന്ദ്യയാം മേരി
ധന്യയായ് വിഷ്ടപേശസംസ്തുത്യ മാതാവായി
ശ്രീയേശു ജനനത്തില്‍ ഭൂവാകെ ഘോഷിക്കവേ
സമ്മാനം കൈമാറിയും ആശംസാവചസ്സാലും
ആമോദിക്കവേ നമ്മില്‍ ക്രിസ്തു വസിച്ചിടട്ടെ!
ആദിവ്യ പ്പിറവിയിന് ധന്യത നിറഞ്ഞിടട്ടെ!
ക്രിസ്തുവില്ലാത്ത നാമക്രിസ്ത്യാനിയായീടൊല്ല
ക്രിസ്തുവെ പരസ്പരം പങ്കുവയ്ക്കാന്വെമ്പവേ,
ഇന്നുനാം ദൈവത്തിനിന്നകലാനിടവരാ !
മിഞിത്തിളങ്ങും മായാദീപപ്രഭയാണെങ്ങും,
അന്യരേം സഹജരേം ശത്രുവേം സ്നേഹിക്കുകേ
ദീനരില്‍ ക്ഷുത്തുള്ളോരില് കാരുണ്യം കാട്ടീടുകേ!
സമ്മാനം നല്കാന് മാത്രമാഘോഷത്തിമിര്പ്പെങ്ങും
എമ്മട്ടില്‍ വാരിക്കോരി സന്തോഷം കാട്ടാന്‍ വെമ്പല്‍
‘സക്കാത്തു’ കൊടുത്തിടുമിസ്ലാമിന് പുരാകൃതം
ക്രിസ്ത്മസില് ക്രൈസത്വര്ക്കു തുടരാന്‍ കഴിഞ്ഞെങ്കില്‍!
പാരിനെ കൈവെള്ളയില്‍ പാലിക്കുംം പരിത്രാണന്
പാരില്പ്പിറന്നു ലോകരക്ഷയ്ക്കായ് വന്നദിനം,
പാരം കരുണ കാട്ടി ചിത്തത്തില്‍ സ്നേഹം നീട്ടി
പാരിനെ പൂരിപ്പിക്കും താരകളാകാം നമ്മള്!
‘സന്മനസുള്ളോര്ക്കു ഭൂവിതില്‍ സമാധാനം!’
സമ്മോഹനമാം ക്രിസ്തമസ് എവര്‍ക്കും ആശംസിപ്പേന്!