ജുബൈല്‍: സാബികിന്റെ അനുബന്ധ സ്ഥാപനമായ ഹദീദ് സ്റ്റീല്‍ പ്ലാന്റില്‍ അറ്റകുറ്റ
പണികള്‍ക്കിടെയുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന
കാസര്‍കോട് സ്വദേശി സുബ്രമണ്യം പൂജാരി (25) മരിച്ചു. ഇതോടെ അപകടത്തില്‍
മരിച്ചവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപകടത്തില്‍ പോണ്ടിച്ചേരി
സ്വദേശി അറുമുഖം കോശാന്ത രാമന് എന്ന എ. കെ രാമന് (32)
മരണപ്പെട്ടിരുന്നു.
ഇയാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന സുബ്രമണ്യം പൂജാരി
ഗുരുതര പൊള്ളലേറ്റ് ജുബൈല്‍ അല്‍ മന ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അസുഖം
മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഖതീഫ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും
ഇന്നലെ രാവിലെ മരണം സംഭവിച്ചു. കൊല്ലം സ്വദേശി ജയന് ജോര്‍ജ് (30), എറണാകുളം
സ്വദേശി ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ജാസിം ബാബു (35), സീമെന്‍സ് കമ്പനി
ജീവനക്കാരന് സൗദി പൗരന് ഹുസൈന്(25) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.