പാരിലും വാനിലും ആഘോഷമായ്
ഇന്ന് താരകം പുഞ്ചിരി തൂകിയ രാത്രി.
ആഴിയും, ഉഴിയും ആനന്ദമായ്
ഇന്ന് വാനസേന സ്തുതി പാടും ശാന്ത രാത്രി .
പൂമെത്തയില്ല, പൂതൊട്ടിലില്ല ,
തൂമഞ്ഞു പെയ്യുമീ പൂനിലാവില്‍
വിണ്ണിന്റെ നാഥന് ഉണ്ണിയീശോ
മണ്ണില്‍ പിറന്നു പുല്‍ത്തൊട്ടിലില്‍
മണ്ണില്‍ പിറന്നു പുല്‍ത്തൊട്ടിലില്‍ .
പാരിലും വാനിലും പെരുന്നാള്‍ ഘോഷിച്ചു
മാലാഖമാരൊത്തു പാടിടാം കൂട്ടരേ,
അഖിലാണ്ട മണ്ഡല സര്വ്വേശ നാഥനാം
ദൈവം മനുഷ്യനായ് , ദൈവം മനുഷ്യനായ്.
സ്വര്‍ഗം തുറന്നിറങ്ങിതാ, ഭൂമിയില്‍ ശാന്തി വന്നിതാ .
സ്വര്‍ഗം തുറന്നിറങ്ങിതാ, ഭൂമിയില്‍ ശാന്തി വന്നിതാ .
സ്വര്‍ഗീയ സന്തോഷം പാരിനു നല്കാന്
അഖിലാണ്ട മണ്ഡല സര്വ്വേശ നാഥനാം
ദൈവം മനുഷ്യനായ്, ദൈവം മനുഷ്യനായ് .
ആഹാ സന്തോഷമേ , എങ്ങും ആനന്ദമേ
പാടാം ഹല്ലേലുയ്യാ സ്വര്‍ഗീയ സേനയോട് നാം
പാരിന് പരമ രാജന് യാഹിന് സന്ദേശം
പാരിനു പകര്ന്നുരുളാന്, ഇന്ന് പാരിനു പകര്ന്നുരുളാന്
അഖിലാണ്ട മണ്ഡല സര്വ്വേശ നാഥനാം
ദൈവം മനുഷ്യനായ്, ദൈവം മനുഷ്യനായ് .
പാരിലും വാനിലും ആഘോഷമായ്
ഇന്ന് താരകം പുഞ്ചിരി തൂകിയ രാത്രി,
ആഴിയും, ഉഴിയും ആനന്ദമായ്
ഇന്ന് വാനസേന സ്തുതി പാടും ശാന്ത രാത്രി .
കരോള്‍ ഗാനത്തിന്ടെ യൂട്യൂബ് വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക .
മനോജ് തോമസ് , അഞ്ചേരി .