ന്യൂയോര്‍ക്ക്: മെയ് 11-ന് കേരളത്തിലെ ചിറ്റാര്‍ ഗ്രാമത്തില്‍ വെച്ച് ഫോമയും
മുത്തൂറ്റ് മെഡിക്കല്‍ സെന്ററും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന ഏകദിന
മെഡിക്കല്‍ ക്യമ്പ് കേരളാ ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം
ചെയ്യും. രാജു ഏബ്രഹാം എംഎല്‍എ ആശംസാ പ്രസംഗവും നടത്തുമെന്ന് ഫോമാ ജനറല്‍
സെക്രട്ടറി ബിനോയി തോമസ് അറിയിച്ചു.
മെയ് 11-ന് രാവിലെ 10 മണിക്ക്
ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് വൈകിട്ടുവരെ നീണ്ടുനില്‍ക്കും. ചിറ്റാറിലെ
മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തിലാണ് ഏകദിന മെഡിക്കല്‍ ക്യാമ്പ് നടക്കുന്നത്.
ഫോമാ ജോയിന്റ് സെക്രട്ടറി ആനന്ദന് നിരവേലും, മുത്തൂറ്റ് മെഡിക്കല്‍
സെന്ററിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പീറ്റര്‍ മാത്യുവും ഈ മെഡിക്കല്‍
ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുമെന്ന് ഫോമാ പ്രസിഡന്റ് ജോണ്‍
ഊരാളിലും, മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ സൂപ്രണ്ട് ഡോ. പി.ഐ. മോഹനനും
അറിയിച്ചു.
മെഡിക്കല്‍ ക്യാമ്പിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആനന്ദന്
നിരവേലിനെ 954 675 3019 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെടുക.