Image

17 ഇന്ത്യക്കാരുമായി എണ്ണകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി

Published on 09 April, 2012
17 ഇന്ത്യക്കാരുമായി എണ്ണകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
നോയിഡ: 17 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 ജീവനക്കാരുള്ള എണ്ണകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. നൈജീരിയയിലേക്ക്‌ പോയ എംടി റോയല്‍ ഗ്രേസ്‌ എന്ന കപ്പലാണ്‌ റാഞ്ചിയത്‌. മാര്‍ച്ച്‌ നാലിന്‌ ഒമാന്‍ തീരത്ത്‌ നിന്നാണ്‌ കപ്പല്‍ റാഞ്ചിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഒരു മാസം മുമ്പാണ്‌ കപ്പല്‍ തട്ടിയെടുത്തതെങ്കിലും അടുത്ത ദിവസമാണ്‌ ഇക്കാര്യം അറിഞ്ഞതെന്ന്‌ കപ്പലിലെ ജീവനക്കാരുടെ ബന്ധുക്കള്‍ പറഞ്ഞു. ദുബായിലെ ഏജന്റുമാര്‍ വഴിയാണ്‌ ചര്‍ച്ച നടത്തുന്നതെന്നും ജീവനക്കാരെ എത്രയും പെട്ടെന്ന്‌ മോചിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഈസ്റ്റ്‌ ഇന്ത്യ ഷിപ്പിംഗ്‌ കമ്പനി സി.ഇ.ഒ മനു ചൗഹാന്‍ അറിയിച്ചു.

ജീവനക്കാരുടെ മോചനത്തിനായി ഈസ്റ്റ്‌ ഇന്ത്യ ഷിപ്പിംഗ്‌ കമ്പനിയും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന്‌ അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക