വിജിലന്‍സ് ജഡ്ജി പി.കെ.ഹനീഫയെ ഹൈക്കോടതി സ്ഥലം മാറ്റി
Published on 09 April, 2012
തിരുവനന്തപുരം: തിരുവനന്തപുരം വിജിലന്‍സ്
കോടതി ജഡ്ജി പി.കെ.ഹനീഫയെ ഹൈക്കോടതി സ്ഥലം മാറ്റി. മഞ്ചേരി ജില്ലാ
കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ട പി.കെ.ഹനീഫയുടെ ഉത്തരവ് ഏറെ
വിവാദമായിരുന്നു. തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹനീഫ
പിന്മാറുകയും പാമോയില്‍ കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും
ചെയ്തിരുന്നു.
ടൈറ്റാനിയം അഴിമതിക്കേസില്‍ വാദം കേള്‍ക്കുന്നതും പി.കെ.ഹനീഫയായിരുന്നു.
കേസില്‍ ജൂണ്‍ 15നകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പി.കെ.ഹനീഫ
ഫെബ്രുവരിയില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സ്ഥലം മാറ്റിയ ഉത്തരവ്
സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് ഹൈക്കോടതിയുടെ വിശദീകരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല