ഇണകള്‍ തമ്മിലുള്ള ഊഷ്മളമായ ലൈംഗിക ബന്ധം ആയുസ് വര്‍ധിപ്പിക്കും. ശരിയായ ഉറക്കം,
സംഘര്‍ഷമില്ലാത്ത മനസ്, ശരിയായ ഉപാപചയപ്രവര്‍ത്തനങ്ങള്‍, ആത്മവിശ്വാസം തുടങ്ങി
രതിയുടെ എല്ലാ ഗുണങ്ങളും അനുഭവിക്കുന്നവര്‍ക്ക് സ്വാഭാവികമായും ആയുസും
നീണ്ടുകിട്ടും. ആത്മവിശ്വാസത്തിലേക്കു കൈപിടിച്ചുനടത്താന്‍ ലൈംഗികതയ്ക്കു കഴിയും.
സ്വന്തം കാര്യം നോക്കാന്‍പോലും പ്രാപ്തിയില്ലാത്തവര്‍ വിവാഹത്തിനുശേഷം നല്ല ജീവിതം
നയിക്കുന്നത് കണ്ടുവരുന്നു. ജീവിക്കാനുള്ള ആഗ്രഹവും ഉത്തരവാദിത്വബോധവും
ഉണ്ടാക്കാന്‍ ദാമ്പത്യജീവിതം വഴിയൊരുക്കുന്നു. പങ്കാളിയുടെ മുന്നില്‍ തനിക്ക്
ലൈംഗികമായ കഴിവുണ്ടെന്ന് തെളിയിക്കപ്പെടുന്നതോടെ വ്യക്തിക്ക് താനും ഒരു പൌരനായി
എന്ന ബോധമുണ്ടാവുന്നു. തുടര്‍ന്ന് ആത്മവിശ്വാസത്തോടെ എന്തിനെയും നേരിടാനുള്ള
കരുത്തുണ്ടാവുന്നു.
ലൈംഗികജീവിതം നന്നായി ആസ്വദിക്കുന്നവരില്
ഉപാപചയപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കും. കൂടാതെ വിഷാദമില്ലാതാകുകയും
ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയില്‍ നടക്കുകയും ചെയ്യും. രക്തധമനികളുടെ
പ്രവര്‍ത്തനം നേരെ നടക്കാനും രതി സഹായിക്കുന്നു. മാസത്തില്‍ ഒരു തവണ മാത്രം
ബന്ധപ്പെടുന്നവരിലും ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ബന്ധപ്പെടുന്നവരിലും നടത്തിയ
ഒരു പഠനത്തില്‍ തെളിഞ്ഞത് രണ്ടാമത്തെ വിഭാഗക്കാരില്‍ ഹൃദയാഘാതസാധ്യത വളരെ
കുറവാണെന്നാണ്. പ്രമേഹമുള്ള പുരുഷന്മാര്ക്ക് ലൈംഗികജീവിതത്തിലൂടെ
പരിക്ഷീണിതാവസ്ഥയില്‍നിന്ന് മോചനം നേടാന്‍ സാധിക്കും.