ന്യൂയോര്‍ക്ക്: മുന്‍ ഐ.എം.ഫ് മേധാവി ഡൊമിനിക് സ്ട്രോസ് കാനെ ബ്ലാക് മെയില്‍
ചെയ്ത് വന്‍ തുക തട്ടിയെടുക്കാനാണ് യുവതി ആരോപണം നടത്തിയതെന്ന് റിപ്പോര്‍ട്ട്.
അരിസോണയിലെ തന്റെ കാമുകനോടു ഹോട്ടല്‍ ജീവനക്കാരി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍
`പേടിക്കേണ്ട, ഇയാളുടെ പക്കല്‍ ധാരാളം പണം ഉണ്ട്. എന്താണു ചെയ്യുന്നതെന്ന്
എനിക്കറിയാം എന്നു പറയുന്നു. ഈ സംഭാഷണം റിക്കോര്‍ഡ് ചെയ്യപ്പെട്ടതാണു ഹോട്ടല്‍
ജീവനക്കാരിയുടെ കള്ളിപൊളിച്ചത്. ഹോട്ടലില്‍ നിന്നുള്ള തുച്ഛമായ വരുമാനം മാത്രമേ
തനിക്കുള്ളൂവെന്നു പറഞ്ഞിരുന്നെങ്കിലും അവരുടെ പല സ്ഥലങ്ങളിലെ ബാങ്ക്
അക്കൗണ്ടില്‍ ധാരാളം പണം ഉണ്ടെന്നും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ്
സ്കാനെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.