കോട്ടയം: കെവിന് വധക്കേസില്‍ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം.ബിജുവിനെ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പിരിച്ചുവിട്ടു. പോലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനായി ഭാര്യ നീനുവിന്റെ സഹോദരന് ഷാനു ചാക്കോയും അക്രമി സംഘവുംഎത്തിയപ്പോള് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ബിജുവും അജയ്കുമാറും ഇവരെ കണ്ടിരുന്നു. ബിജു അവസരോചിതമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കെവിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഗുരുതര വീഴ്ച വരുത്തിയ ഗാന്ധി നഗര്‍ എസ്.ഐ എം.എസ്.ഷിബു, റൈറ്റര്‍ സണ്ണിമോന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുന്നതിനൊപ്പം ക്രിമനല്‍ കേസും തുടരും.