ജോര്‍ജ്ജിയ : ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന് കൗണ്‍സില്‍ യോഗം നവംബര്‍ 3ന് ശനിയാഴ്ച ജോര്‍ജ്ജിയ സെന്റ് സൈമണ്‍സ് ഐലന്റ് സീ പാംസ് റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെട്ടു.
റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി പാസ്റ്റര്‍ വി.പി.ജോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറാര്‍ ബ്രദര്‍ സജിമോന്‍ മാത്യു സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഇലക്ഷന് ഓഫീസര്‍ ബ്രദര്‍ നെബു സ്റ്റീഫന്റെ ചുമതലയില്‍ നടത്തപ്പെട്ട റീജിയന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ പാസ്റ്റര്‍ ഡോ. ജോയി ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റര്‍ പോത്തന് ചാക്കോ (വൈസ് പ്രസിഡന്റ്),പാസ്റ്റര്‍ ബിനു ജോണ്‍ (സെക്രട്ടറി), ബ്രദര്‍ രാജന് ആര്യപ്പള്ളില്‍ (ജോ. സെക്രട്ടറി), ബ്രദര്‍ അലക്സാണ്ടര്‍ ജോര്‍ജ് (ട്രഷറാര്‍), ബ്രദര്‍ രാജു പൊന്നോലില്‍ (ജനറല്‍ കൗണ്‍സില്‍ അംഗം) എന്നിവരെ തിരഞ്ഞെടുത്തു. ശുശ്രൂഷക പ്രതിനിധികളായി ജനറല്‍ കൗണ്‍സിലിലേക്ക് പാസ്റ്റര്‍മാരായ റോയി വാകത്താനം, അനിയന്‍കുഞ്ഞ് വള്ളംകുളം എന്നിവരെ ജനറല്‍ കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യുവാന്‍ തീരുമാനിച്ചു.
2019 2021 പ്രവര്‍ത്തന കാലയളവിലേക്ക് റീജിയന് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സബ് കമ്മറ്റി ഭാരവാഹികളെ കൗണ്‍സില്‍ യോഗത്തില്‍ തിരഞ്ഞെടുത്തു. ഫ്ളോറിഡ, ജോര്‍ജ്ജിയ, ടെന്നസി, സൗത്ത് കരോളിന, തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.
വാര്‍ത്ത: നിബു വെള്ളവന്താനം
(പബ്ലിസിറ്റി കണ്‍വീനര്‍)