ഇന്ത്യാക്കാര്‍ പൊതുവേ ഡെമോക്രാറ്റ്
പക്ഷത്താണെന്ന് വെറും ഒരു പറച്ചിലുണ്ട്. അങ്ങനെയൊന്നുമില്ലെന്ന് പലരും
സൂചിപ്പിച്ചെങ്കിലും, ട്രംപിന്റെ എന്തെങ്കിലും നല്ല വശം പറഞ്ഞാലും
എഴുതിയാലും, അതിനെതിരെ വരുന്ന ട്രോളുകള്‍ക്ക് കണക്കില്ലതാനും. പാര്ട്ടിയോടുള്ളവിരോധമാണോ അതോ ട്രമ്പ് കാട്ടിക്കൂട്ടുന്ന വിദ്വേഷ ക്രിയകള്‍ ആണോ
അത്തരം പ്രകടനങ്ങള്‍ക്ക് കാരണം എന്നറിയില്ല.ഇന്ത്യാക്കാരില്‍ പലരും
ഡെമോക്രാറ്റിക് ലിബറല്‍ ഇമിഗ്രേഷന്‍ പോളിസിആസ്വദിച്ചവരാണ്. എന്നാല്ആന്റി
അബോര്ഷാന്, രാജ്യസുരക്ഷയ്ക്ക് വേണ്ടിയുള്ള അമിതാവേശം, ഗ്രീന്‍ കാര്‍ഡ്
ബെനിഫിറ്റ് അബ്യൂസ് തുടങ്ങിയസുപ്രധാനവിഷയങ്ങളില്ട്രംപിന്റെ നിലപാടുകള്‍
ശ്രദ്ധേയമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
മതവിശ്വാസവും രാഷ്ട്രീയ അവബോധവും ഓരോരുത്തരുടേയും വ്യക്തിപരമായ ഉറച്ച
തീരുമാനങ്ങള്‍ മാത്രമാണ്, അവയ്ക്ക് അവരവരുടേതായ ന്യായീകരണങ്ങളും ഉണ്ടാവും.
അതുകൊണ്ട് എന്റെ് പാര്‍ട്ടി യാണ് ശരി എന്ന് ആരും
അവകാശപ്പെടുന്നതിലോ,മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലോ ഒരു ന്യായവുമില്ല.
പലപ്പോഴും മതങ്ങളില്‍ രാഷ്ട്രീയം കുത്തിത്തിരുകുന്നത് നാം കാണാറുണ്ട്. ഒരു
അച്ചന് അല്ലെങ്കില്‍ ഒരു പാസ്റ്റര്‍ അയാളുടെ നിലപ്പാടില്‍ ഏതെങ്കിലും ഒരു
പാര്ട്ടി്യെയോ മത്സരാര്‍ത്ഥി യെയോ ഉയര്‍ത്തി പറഞ്ഞാല്‍, കേള്ക്കു ന്ന
ആര്‍ക്കും അത് അപ്പടി അനുസ്സരിക്കാന്‍ വ്യവസ്ഥയും അടിച്ചേല്പ്പി ക്കലും
ഒന്നുമില്ലല്ലോ, നമ്മുടെ സ്വന്തം ബുദ്ധി ഉപയോഗിച്ചല്ലേ തീരുമാനങ്ങള്‍.
വൈറ്റ്ഹൌസില്‍ ബൈബിള്‍ സൂക്ഷിക്കേണ്ട എന്ന് ഒരു പ്രസിഡണ്ട് പറഞ്ഞിരിക്കാം,
മറ്റൊരു പ്രസിഡണ്ട് അത് പുനസ്ഥാപിച്ചിരിക്കാം. അതുവല്ലതും ബുദ്ധിയുള്ള
വോട്ടറുടെ മനം മാറ്റത്തിന് കാരണമാകുമോ?
ചരിത്രപരമായി നോക്കിയാല്‍ 1930 മുതല്‍ 1992 വരെയുള്ള മിക്കവാറും ഇടക്കാല
തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റുകള്ക്ക്ക അനുകൂലമായ നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്ഷനങ്ങളില് 2006, 2008 കളിലൊഴികെ
റിപ്പബ്ലിക്കന്സിനു നേരിയനേട്ടങ്ങളായിരുന്നു. എ ബി സി ന്യൂസിന്റെര
2018(538.ഇഛങ) പ്രവചനങ്ങള്‍ സൂചിപ്പിച്ചത് ഹൌസ് ഓഫ് റെപ്രസെന്റെറ്റീ
വ്സില്, നിലവില്‍ ഉള്ളതിനേക്കാള്‍ 19 മുതല്‍ 60 സീറ്റ് വരെ ഡെമോക്രാറ്റ്
നേട്ടം പ്രതീക്ഷിക്കുന്നുവെന്നാണ്.കിഴക്കന്‍ പടിഞ്ഞാറന്‍ അതിര്‍ത്തി കളിലെ
ഡെമോക്രാറ്റ് മുന്‍തൂക്കം ഒരു പക്ഷെ ഡെമോക്രാറ്റിക് മുന്നേറ്റം
പ്രതീക്ഷിക്കുന്നു. പോപ്പുലര്‍ വോട്ട് മാര്ജിോന് 8.8 % അധികമായി
ഡെമോക്രാറ്റിക് മേഖലയില്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ഹൌസ് ഓഫ്
റെപ്രസന്റെടീവ്സില് 84.6% വരെനിയന്ത്രണം ഡെമോക്രാററ്കള്ക്ക്േ
പ്രത്യാശിക്കാവുന്നതാണ്.
സെനറ്റില്‍ 35 സീറ്റുകളില്‍ ഡെമോക്രാററ്കള്ക്ക്ക 18, റിപ്പബ്ലിക്കന്സിിന് 7
ഉറപ്പുള്ളവയാണ്, ബാക്കിയിലെ ചാഞ്ചാട്ടങ്ങള്ക്ക്മ യാതൊരു ഉറപ്പുമില്ല.
വലിയ ഇലക്ഷന് കണക്കുകൂട്ടലുകളില്‍ “റ്റിപ്പിംഗ് പോയിന്റ് ചാന്‍സ്”"
എന്നൊരു ഫോര്മുകലയുണ്ട്, അത്സ്റ്റേറ്റുകള് തോറും വിഭിന്നമാണ്. ഉദാഹരണമായി
നെവാഡായില്‍ ഏറ്റവും ഉയര്‍ന്ന് 13.2% ആണെങ്കില്‍ മൊണ്ടാനയില്‍ അത് വെറും
3.1 % മാത്രമാണ്. അതൊക്കെ എലക്ട്രല്‍ കോളജിന്റെല വജ്രായുധങ്ങള്‍
ആയിത്തോന്നിയെക്കാം.
ഇലക്ഷന് അടുക്കുന്തോറും ഡെമോക്രാററ്കള്ക്ക് ഉയര്‍ന്ന നിരക്കിലുള്ള
പരസ്യത്തിന് വിഭവസമാഹാരം ഉണ്ടെന്ന് പറയുന്നു, പലയിടങ്ങളിലും അത്
പ്രകടവുമാണ്. റ്റീ വീ പരസ്യങ്ങളില്‍ ഇതുവരെ വെസ്റ്റ് വിര്ജീരനിയയിലെ
റിപ്പബ്ലിക്കന്‍ സ്ഥാനാര്ഥി് പാട്രിക് മോറിസ്സേയ് മുടക്കിയതിനേക്കാള്‍
മൂന്നിരട്ടി, ഡെമോ. സ്ഥാനാര്ഥിോയായജോ മഞ്ചിന് ചിലവഴിച്ചുകഴിഞ്ഞു. അരിസോണ,
നെവാഡാ, നോര്‍ത്ത് ഡക്കോട്ട, ഫ്ലോറിഡ തുടങ്ങിയവയിലൊക്കെഏകദേശം ഇതേ സ്ഥിതി
തുടരുന്നു.
നെവാഡയിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്ഥിര ഡീന്‍ ഹോള്ടന് 16 മില്ല്യന്‍
മുടക്കിക്കഴിഞ്ഞപ്പോള്‍, ഡെമോക്രാററ് സ്ഥാനാര്‍ഥി ജാക്കി റോസന്‍ 28
മില്ല്യന്‍ ഇതുവരെ പരസ്യങ്ങള്ക്കാ യി ഇറക്കിക്കഴിഞ്ഞെന്നു പറയുന്നു.
അതേപോലെ, ഒഹായോവിലെ ഡെമോ. സ്ഥാനാര്ഥിക ഷെറോഡ് ബ്രൌണ്‍, റിപ്പ. സ്ഥാനാര്‍ഥിയ
ജിം റെനാക്കിനേക്കാള് മുന്തിയ പരസ്യ ചിലവുകളുമായി മുന്നേറുന്നു.
എന്നാല്‍ ഇന്‍ഡ്യാന, മിസ്സോറി, ടെന്നസ്സി എന്നവയില്റിപ്പബ്ലിക്കന്
സ്ഥാനാര്ഥിഴകള് എതിരാളികളെ കടത്തിവെട്ടിക്കൊണ്ടിരിക്കുന്നു. 2016 ഇല്
ട്രമ്പ് ജയിച്ച 10 സ്റ്റെട്ടുകളില് സീറ്റ് നിലനിര്ത്താലന്‍
ഡെമോക്രാററ്കള്ക്ക് നന്നായി പാടുപെടേണ്ടി വരും. റിപ്പബ്ലിക്കന്‍സ്, 51 –
49 എന്ന നേരിയ മാര്ജിിനില് ഇതുവരെ സെനറ്റ് നിയന്തിച്ചിരുന്നത് ഒരു
ഞാണിന്മേല്ക്ക9ളി പോലെ തോന്നിയേക്കാം.
വിര്ജീിനിയ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ പൊളിറ്റിക്സിന്റെഡയറക്ടറായ
ലാറി സബാറ്റോ പറയുന്നതോ“ഡെമോക്രാററ്കള്ക്ക്ട അവരുടെ 49സീറ്റ്
നിലനിര്ത്താാന് സാധിച്ചാല്‍ അവരുടെ ഭാഗ്യമായിരിക്കും!”.
ഇങ്ങനെ പലപല കണക്കുകൂട്ടലുകളും ഈ ദിവസ്സങ്ങളില്‍, ഉരുത്തിരിയുമ്പോള്‍ നാം
വോട്ടു ചെയ്തു ജയിപ്പിച്ചു വിടുന്നവര്‍ ജനതാല്പരര്യങ്ങള്
പരിരക്ഷിക്കുമെന്ന് പ്രത്യാശിക്കണമെങ്കില്‍, നമ്മുടെ ഉത്തരവാദിത്വം വേണ്ട
രീതിയില്‍ വിനിയോഗിക്കുക. നമ്മുടെ അവകാശങ്ങളും സമത്വവും
പരിരക്ഷിക്കപ്പെടട്ടെ.നമ്മുടെ ശബ്ദം നമ്മുടെ വോട്ടിലൂടെ തലസ്ഥാന നഗരിയില്‍
മുഴങ്ങട്ടെ..
(തുടരും)