വൈക്കം: മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. ഒക്ടോബര്‍ 22 തിങ്കളാഴ്ച കാലത്തു വൈക്കത്തെ മഹാദേവ ക്ഷേത്രത്തില്‍ 10.50 നായിരുന്നു വിവാഹം. കലാകാരനും പാലാ സ്വദേശിയുമായ അനൂപ് ആണ് വരന്. തനിക്കു കിട്ടിയ ലോട്ടറി യാണ് അനൂപ് എന്നാണ് വിജയലക്ഷ്മി മുന്‍പ് ഒരു അഭിമുഖത്തില്‍ പ്രസ്താവിച്ചത്.
സംഗീത, സിനിമ രംഗത്തെ അനവധി പ്രശസ്തര്‍ വിവാഹത്തില്‍ പങ്കെടുത്തു. അമേരിക്കന്‍ മലയാളികളുടെ പ്രതിനിധിയായി ഫൊക്കാന പ്രസിഡന്റ് മാധവന് നായര്‍ വിവാഹത്തിന് പ്രധാന അതിഥിയായിരുന്നു. ഫൊക്കാന മുന്‍ പ്രസിഡന്റ് ശ്രീ ജി കെ പിള്ള റീജിയണല്‍ വൈസ് പ്രസിഡന്റ് രഞ്ജിത് നായര്‍ സാമൂഹ്യ പ്രവര്‍ത്തക ശ്രീമതി പൊന്നു പിള്ള എന്നിവര്‍ വിവാഹത്തില്‍ പങ്കടുത്തു. വിജയ ലക്ഷ്മി ഫൊക്കാന യുടെ വിവിധ വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മാധവന് നായര്‍ വിജയലക്ഷ്മിക്കും അനൂപിനും വിവാഹമംഗളാശംസകള്‍ നേര്‍ന്നു.