കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് മൂടാടിയില്‍ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. വടകര പുത്തൂര്‍ വീട്ടില്‍ ശാന്ത, മകന് ജില്‍ജിത്ത്, ഭാര്യ ജിഷ, മകന് അങ്കിത്, മകള്‍ സാന്ദ്ര എന്നിവരാണ് മരിച്ചത്. രണ്ട് പേര് സംഭവസ്ഥലത്തു വെച്ചും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.