മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കന്നഡ നടി മരിയ സുസൈരാജ് ജയില്‍ മോചിതയായി. തെളിവ് നശിപ്പിച്ച കുറ്റത്തിന് മൂന്നുവര്‍ഷത്തെ തടവുശിക്ഷയാണ് മുംബൈയിലെ കോടതി സുസൈരാജിന് വിധിച്ചത്.
വിചാരണ നടന്ന സമയത്ത് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞതിനാലാണ് ശിക്ഷാവിധി വന്നതിന് തൊട്ടടുത്ത ദിവസം അവര്‍ക്ക് പുറത്തിറങ്ങാനായത്. നീരജ് ഗ്രോവര്‍ വധക്കേസില്‍ മലയാളിയായ എമില്‍ ജോറോം മാത്യുവിന് പത്തുവര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല