ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ ലഷ്കര്‍ ഭീകരന് ഹാഫിസ് സയീദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. ഈ തെളിവുകള്‍ ഉപയോഗിച്ച് ഹാഫിസിനെ പാക്കിസ്ഥാന് കസ്റ്റഡിയിലെടുക്കാനാകുമെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചിദംബരം.
ഹാഫിസിന്റെ തലയ്ക്ക് ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു ചിദംബരം. എന്നാല്‍ തെളിവുകള്‍ ഉണ്ടായിട്ടും പാക്കിസ്ഥാന് ഇതുവരെ സയീദിനെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നും ചിദംബരം പറഞ്ഞും. സയീദിന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചതോടെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന് പ്രേരണ നല്‍കുമെന്നും ചിദംബരം പ്രതീക്ഷ പ്രകടിപ്പിച്ചു.