ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം: ശിഹാബ് തങ്ങള്‍ ഉറച്ചുനിന്നു
Published on 02 April, 2012
മലപ്പുറം: അനൂപ് ജേക്കബും ജോണി നെല്ലൂരും പാണക്കാട് ഹൈദരലി ശിഹാബ്
തങ്ങളുമായി കൂടിക്കാഴ്ച നടത്തി. അനൂപ് ജേക്കബും ലീഗിന്റെ അഞ്ചാം മന്ത്രിയും
ഒരുമിച്ചു സത്യപ്രതിജ്ഞ ചെയ്യുമെന്ന നിലപാടില്‍ ശിഹാബ് തങ്ങള്‍
ഉറച്ചുനിന്നു. അതേസമയം അനൂപിന്റെ മന്ത്രിസ്ഥാനത്തിന് പൂര്‍ണ പിന്തുണ
നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം നാളെ നടക്കുന്ന കെ.പി.സി.സി യോഗം
ചര്‍ച്ചചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡുമായി നാലിന്
നടക്കുന്ന ചര്‍ച്ചയ്ക്കുശേഷമായിരിക്കും തീരുമാനം. അനുകൂല
തീരുമാനമുണ്ടായാല്‍ അനൂപിന്റെയും മഞ്ഞളാംകുഴി അലിയുടെയും സത്യപ്രതിജ്ഞ
അടുത്തയാഴ്ചയോ ഈസ്റ്ററിന് ശേഷമോ ഉണ്ടായേക്കും. എന്നാല്‍ ലീഗിന് അഞ്ചാം
മന്ത്രിസ്ഥാനം നല്‍കണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇതുവരെ
അഭിപ്രായഐക്യം ഉണ്ടായിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല