`രാ 1'-ന് മോശം സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡ്
Published on 01 April, 2012
ന്യൂഡല്‍ഹി: `രാ 1'-ന് മോശം സിനിമയ്ക്കുള്ള ഗോള്‍ഡന്‍ കേല അവാര്‍ഡ് ഷാരൂഖ്
ഖാന് നായകനായ ചിത്രത്തിന്റെ സംവിധായകന് അനുഭവ് സിന്‍ഹയാണ് മോശം
സംവിധായകന്.മോശം നടനുള്ള പുരസ്കാരത്തിനു ബോളിവുഡ് നടന് ഇമ്രാന് ഖാനേയും
നടിയ്ക്കുള്ള അവാര്‍ഡിനു ദീപിക പദുക്കോണിനേയും തെരഞ്ഞെടുത്തു. `മേരെ ബ്രദര്‍ കി
ദുല്‍ഹന്‍' എന്ന ചിത്രത്തിലെ അഭിനയമാണ് ഇമ്രാനു മോശം നടനുള്ള ഗോള്‍ഡന്‍ കേലയ്ക്കു
അര്‍ഹനാക്കിയത്. `ആരക്ഷന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനു ദീപിക പദുക്കോണ്‍ മോശം
നടിക്കുള്ള അവാര്‍ഡ് നേടി. ആരക്ഷനിലേയും ദം മാരോ ദമിലേയ്കും അഭിനയത്തിനു പ്രതീക്
ബാബര്‍ മോശം സഹനടനുള്ള അവാര്‍ഡ് സ്വന്തമാക്കി. ഓണ്‍ ലൈന്‍ വോട്ടെടുപ്പിലൂടെയാണ്
`ഗോള്‍ഡന്‍ കേല' അവാര്‍ഡുകള്‍ തീരുമാനിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല