മുല്ലപ്പെരിയാര്‍: കനത്ത മഴ മൂലം ഇടുക്കി ഡാം നിറഞ്ഞു
ചെറുതോണി അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറക്കേണ്ടിവന്നപ്പോഴും
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായി ഉയരാത്തത് കേരളത്തിന് വലിയ
ആശ്വാസമാണ്. ഈ സമയത്ത് തമിഴ്നാട്ടില്‍ മഴ തീരെ കുറവായതിനാല്‍ നല്ല അളവില്‍
വെള്ളം തമിഴ്നാട് എടുക്കുന്നതാണ് ഈയവസരത്തില്‍ തുണയായത്.
അണക്കെട്ടിന്റെ
നിശ്ചയിച്ചിട്ടുള്ള സംഭരണശേഷി 142 അടിയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ
ജലനിരപ്പ് വെള്ളിയാഴ്ച 134.50 അടിയായി ഉയര്‍ന്നു. വ്യാഴാഴ്ചയിത് 133.60
അടിയായിരുന്നു.