പ്രധാന മന്ത്രിക്കുനേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുരക്ഷാ ജീവനക്കാരന് അറസ്റ്റില്‍
Published on 30 July, 2018
മുംബൈ: പ്രധാന മന്ത്രി നരേന്ദ്രമോദിക്കു
നേരെ രാസാക്രണം നടത്തുമെന്ന് ദേശീയ സുരക്ഷാ സേനയുടെ കണ്ട്രോള് റൂമില്‍
വിളിച്ച് ഭീഷണിപ്പെടുത്തിയ ജാര്‍ഖണ്ഡ് സ്വദേശി പോലീസ് പിടിയിലായി. മുംബൈയിലെ
സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കാശിനാഥ് മണ്ഡല് (22) നെയാണ്
ഇക്കഴിഞ്ഞ 27ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
പേരു വെളിപ്പെടുത്താതെ
ഡല്‍ഹി കണ്ട്രോള് റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ഇയാളുടെ നമ്ബര്‍
എന്‍എസ്ജി കണ്ടെത്തുകയും മുംബൈ പോലീസിനു കൈമാറുകയുമായിരുന്നു. തുടര്‍ന്നുള്ള
അന്വേഷണത്തില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്് ഇയാളെ
അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട
ഇയാളുടെ സുഹൃത്തിനെ കുറിച്ച് പ്രധാന മന്ത്രിയോട് നേരിട്ട് സംസാരിക്കാനാണ്
ഇത്തരത്തിലൊരു സാഹസത്തിനു മുതിര്ത്തതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല