Image

ഫിലിപ്പ് ആകശാല ക്‌നാനായ ഐഡല്‍

ജോസ് കണിയാലി Published on 27 July, 2018
ഫിലിപ്പ് ആകശാല ക്‌നാനായ ഐഡല്‍
അറ്റ്‌ലാന്റ : പതിമൂന്നാമത് നോര്‍ത്തമേരിക്കന്‍ ക്‌നാനായ കത്തോലിക്കാ കണ്‍വന്‍ഷനില്‍ ജനശ്രദ്ധ ആകര്‍ഷിച്ച ''ക്‌നാനായ ഐഡല്‍ 2018'' മത്സരത്തില്‍ ഫിലിപ്പ് ആകശാല വിജയിയായി. മികച്ച ഗായകരെ കണ്ടെത്താനായി നടത്തിയ മത്സരത്തില്‍ ജെഫിന്‍ നടുപ്പറമ്പില്‍ ഫസ്റ്റ് റണ്ണറപ്പും മാരിയൊണ്‍ ആകശാല സെക്കന്റ് റണ്ണറപ്പും ആയി. കെസിസിഎന്‍എ കണ്‍വന്‍ഷനില്‍ വെസ്റ്റേണ്‍ മ്യൂസിക്കില്‍ ഇദംപ്രഥമമായിട്ടാണ് ഈ മത്സരം സംഘടിപ്പിക്കപ്പെട്ടത്. 

വിജയികള്‍ക്ക് 1000 ഡോളര്‍, 500 ഡോളര്‍, 250 ഡോളര്‍ എന്നീ ക്രമത്തില്‍ ക്യാഷ് അവാര്‍ഡുകളും, സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കപ്പെട്ടു. 

ഗ്രാമി അവാര്‍ഡു ജേതാവായ മ്യൂസിക് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള അറിയപ്പെടുന്ന സംഗീതജ്ഞരായിരുന്നു വിധികര്‍ത്താക്കള്‍. 

''ക്‌നാനായ ഐഡല്‍ 2018'' ആയി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് ആകശാല കെസിസിഎന്‍എ മുന്‍ പ്രസിഡന്റ് ഡോ. ഷീന്‍സ് ആകശാലയുടെയും സിന്ധുവിന്റെയും മകനാണ്. ക്ലിന്റണ്‍ ന്യൂജേഴ്‌സിയില്‍ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഫിലിപ്പ് പഠനത്തോടൊപ്പം, സംഗീതം, അഭിനയം തുടങ്ങിയ പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 

സെറീന ഇല്ലിക്കാട്ടില്‍ (ചെയര്‍പേഴ്‌സണ്‍), സ്റ്റെനി നിരപ്പത്ത്, ബെന്നറ്റ് വടകര (കോ-ചെയര്‍), ഡോ. ഷീന്‍സ് ആകശാല (കോര്‍ഡിനേറ്റര്‍), ജോണ്‍ കുസുമാലയം, അലക്‌സ് കോട്ടൂര്‍ (കെസിസിഎന്‍എ ലെയ്‌സണ്‍) എന്നിവരടങ്ങിയ കമ്മറ്റിയാണ് മത്സരത്തിന് നേതൃത്വം നല്‍കിയത്. സ്റ്റെനി നിരപ്പത്ത്, പോള്‍ കണ്ടാരപ്പള്ളില്‍ എന്നിവര്‍ എംസിമാരായിരുന്നു. 

റിപ്പോര്‍ട്ട് : ജോസ് കണിയാലി


ഫിലിപ്പ് ആകശാല ക്‌നാനായ ഐഡല്‍
PHILIP AKASALA.
ഫിലിപ്പ് ആകശാല ക്‌നാനായ ഐഡല്‍
JEFFIN NADUPARAMBIL.
ഫിലിപ്പ് ആകശാല ക്‌നാനായ ഐഡല്‍
MARION AKASALA
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക