തിരുവനന്തപുരം: 2011 ജനുവരി 14 ന് ശബരിമല മകരവിളക്കിനോടനുബന്ധിച്ചുണ്ടായ
പുല്ലുമേട് ദുരന്തത്തില്‍ ഹരിഹരന് നായര്‍ കമ്മീഷന് സര്‍ക്കാരിന് അന്തിമ
റിപ്പോര്‍ട്ട് നല്കി. എന്നാല്‍ അപകടം തീവ്രവാദ സ്വഭാവമുള്ളതാണെന്ന് ആരോപണം
കമ്മീഷന് തള്ളിയതായാണ് റിപ്പോര്‍ട്ട്.
ദുരന്തമുണ്ടായ ഭാഗത്ത്
വനംവകുപ്പ് ചങ്ങല കെട്ടിയത് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചതായും കച്ചവടക്കാര്‍
സ്വന്തം സ്ഥാപനങ്ങളിലേക്ക് ആളുകളെ വിളിച്ചുകയറ്റിയതും തിക്കും തിരക്കും
വര്‍ധിക്കാന്‍ കാരണമായതായി കമ്മീഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അന്വേഷണത്തോട് തമിഴ്നാട് സര്‍ക്കാര്‍ സഹകരിച്ചില്ലെന്നും കമ്മീഷന്
റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞവര്‍ഷം നടന്ന ദുരന്തത്തില്‍ 102 പേര്
മരിച്ചിരുന്നു.