ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ മലയാളി അസോസിയേഷനു പുതിയ നേതൃത്വം . പുതിയ ഭാരവാഹികളായി രജ്നി നായര്‍ (പ്രസിഡന്റ്), വിനി തോമസ് (സെക്രട്ടറി), ഷൈജന്‍ ജോസഫ് (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അലോഷ്യസ് ജോര്‍ജ്, ജയ്സണ്‍ പൈനാടത്ത്, ആല്‍ബര്‍ട്ട് മാത്യൂ , റോബിന് വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.
ബ്രിസ്ബേന്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചവരെ പുതിയ കമ്മിറ്റി അഭിനന്ദിച്ചു. തുടര്‍ന്നും സഹായ സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട് : ജോസ് കാടാപ്പുറം