ബ്രിസ്ബേന്‍: ബ്രിസ്ബേന്‍ സംയുക്ത തിരുനാളിനോടനുബന്ധച്ചു സെന്റ് അല്‍ഫോന്‍സാ കാത്ലിക് കമ്യൂണിറ്റി എല്ലാവര്‍ഷവും നടത്തിവരുന്ന മള്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ 'ദര്‍ശനം 2018' ജൂലൈ 21 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ 9. 30 വരെ ചെംസൈഡ് വേസ്റ്റ് ക്രേഗ്സ്ലി സ്റ്റേറ്റ് ഹൈസ്കൂള്‍ ഹാളില്‍ നടക്കപ്പെടും.
വിവിധ ക്രിസ്തീയ സഭാ സമൂഹങ്ങള്‍ പങ്കെടുക്കുന്ന സംഘഗാനങ്ങള്‍, ബൈബിള്‍ നാടകങ്ങള്‍, നൃത്തങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും മന്ത്രിമാരും പങ്കെടുക്കും. മള്‍ട്ടികള്‍ച്ചറല്‍ ഫെസ്റ്റിവലിനോടനുബന്ധമായി വിവിധ ഭക്ഷണ സ്റ്റാളുകളും പ്രവര്‍ത്തിക്കും.
പോഗ്രാം കോര്‍ഡിനേറ്റമാരായ ജോസഫ് കുരിയന്‍, അസിന് പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി ഫെസ്റ്റിവലിന്റെ ക്രമീകരണങ്ങള്‍ക്കായുള്ള ഒരുക്കങ്ങളിലാണ്. മള്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംയുക്ത തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചു സെന്റ് അല്‍ഫോന്‍സാ കാത്ലിക് കമ്യൂണിറ്റിയുടെ കരിമരുന്ന് പ്രയോഗവും കലാ പ്രകടനവും സംഘടിപ്പിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോളി മരുമത്തി(പ്രസിഡന്റ്) 0423273295
ജോസഫ് കുരിയന്‍(സെക്രട്ടറി) 0452525022
റിപ്പോര്‍ട്ട്: ജോളി കരുമത്തി