ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി. ബജറ്റ് സംബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണത്തിന്റെ ഇറക്കുമതി വര്‍ധിച്ചതുമൂലം വിദേശനാണ്യവിനിമയത്തില്‍ വന്‍ കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.